Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ നിന്ന് എത്തി ക്വാറന്റെയ്ൻ പൂർത്തിയാക്കിയ ആളിന് നാല് ദിവസത്തിന് ശേഷം കോവിഡ് ബാധ; വിക്ടോറിയയിൽ ജാഗ്രതാ നിർദ്ദേശം; ഇന്ത്യൻ കടകളിലും മുന്നറിയിപ്പ്

ഇന്ത്യയിൽ നിന്ന് എത്തി ക്വാറന്റെയ്ൻ പൂർത്തിയാക്കിയ ആളിന് നാല് ദിവസത്തിന് ശേഷം കോവിഡ് ബാധ; വിക്ടോറിയയിൽ ജാഗ്രതാ നിർദ്ദേശം; ഇന്ത്യൻ കടകളിലും മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ക്ഷിണ ഓസ്ട്രേലിയയിലെ ഹോട്ടൽ ക്വാറന്റെയ്‌നിൽ കഴിഞ്ഞ ശേഷം മടങ്ങി പോയി നാല് ദിവസത്തിന് ശേഷം ഇന്ത്യക്കാരനായ ഒരാൾ കോവിഡ് സ്ഥിരികരിച്ചു.ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയയാൾക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്.ഇന്ത്യയിൽ നിന്ന് മാലദ്വീപും സിംഗപ്പൂരും വഴി അഡ്‌ലൈഡിലേക്ക് എത്തിയതായിരുന്നു ഇദ്ധേഹം.

അഡ്‌ലൈഡിലെ പ്ലേഫോർഡ് മെഡി ഹോട്ടലിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ഇയാൾ, മെയ്‌ നാലിന് മെൽബണിലേക്ക് എത്തിയിരുന്നു. വടക്കൻ മെൽബണിലെ വോളറ്റ് (Wollert) സ്വദേശിയാണ് ഇയാൾ.നാലു ദിവസത്തിനു ശേഷം മെയ്‌ എട്ടിനാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയത്. തുടർന്നുള്ള പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിക്കുകയാണ് ഉണ്ടായത്.

അഡ്‌ലൈഡിലെ ഹോട്ടൽ ക്വാറന്റൈനിൽ കഴിയുമ്പോൾ ഇയാൾക്ക് വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല. പരിശോധനയിലെല്ലാം നെഗറ്റീവ് ഫലമായിരുന്നു.ഈ സാഹചര്യത്തിൽ, എവിടെ നിന്നാണ് ഇയാൾക്ക് വൈറസ് ബാധിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

ക്വാറന്റൈൻ ഹോട്ടലിൽ വച്ചാണോ വൈറസ് ബാധിച്ചത്, അതോ ഇന്ത്യയിൽ നിന്നാണോ എന്ന് തിരിച്ചറിയാൻ വൈറസിന്റെ ജനിതക പരിശോധനയും നടത്തുന്നുണ്ട്.30 വയസിനു മേൽ പ്രായമുള്ള പുരുഷനാണ് കോവിഡ് ബാധിച്ചത്.ഇയാളുടെ വീട്ടിലുള്ള മറ്റു മൂന്ന് അംഗങ്ങൾക്കും പരിശോധന നടത്തിയെങ്കിലും, എല്ലാവരും കോവിഡ് നെഗറ്റീവാണ്.

മെൽബണിൽ കോവിഡ് സ്ഥിരീകരിച്ചയാൾ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിരുന്നതായി വിക്ടോറിയൻ ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.ഈ പ്രദേശങ്ങളിലെല്ലാം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇന്ത്യൻ വംശജരുടെ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശങ്ങൾ ഇവയാണ്:

കറി വോൾട്ട് ഇന്ത്യൻ റെസ്റ്റോറനറ്, മെൽബൺ - മെയ്‌ 7 വെള്ളി 6.30pm - 9.30pm
എപ്പിങ് ഇന്ത്യാഗേറ്റ് സ്‌പൈസസ് - മെയ്‌ 6 വ്യാഴം 5.00pm - 6.00pm
എപ്പിങ് വൂൾവർത്സ് - മെയ്‌ 8 ശനി 5.40pm - 6.38pm
The TIC Group (front office) - മെയ്‌ 6
ഈ സ്ഥലങ്ങളിലും സമയങ്ങളിലും ഉണ്ടായിരുന്നവർ അടിയന്തരമായി ക്വാറന്റൈൻ ചെയ്യുകയും, പരിശോധന നടത്തുകയും വേണം. അവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

മെയ്‌ ആറിന് TIC Group ന്റെ വെയർ ഹൗസിലും, മെയ്‌ 6 വൈകിട്ട് 6.30 മുതൽ 7.00 വരെയും, മെയ്‌ എട്ട് രാവിലെ 11.10 മുതൽ 11.40 വരെയും എപ്പിങ് ഹൈ സ്ട്രീറ്റിലെ 7-11ലും ഉണ്ടായിരുന്നവരും പരിശോധന നടത്തുകയും ഐസൊലേറ്റ് ചെയ്യുകയും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP