Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിക്ടോറിയയിലെ കോവിഡ് ബാധിതരിൽ 25% പേരും വീട്ടിലിരിക്കുന്നില്ല; എൻഎസ്ഡബ്യൂവിൽ രോഗബാധ കൂടുന്നു

വിക്ടോറിയയിലെ കോവിഡ് ബാധിതരിൽ 25% പേരും വീട്ടിലിരിക്കുന്നില്ല; എൻഎസ്ഡബ്യൂവിൽ രോഗബാധ കൂടുന്നു

സ്വന്തം ലേഖകൻ

വിക്ടോറിയയിൽ 627 പേർക്ക് കൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. ന്യൂ സൗത്ത് വെയിൽസിലും പുതിയ വൈറസ് ബാധ മൂന്നര മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.

വ്യാഴാഴ്ച 723 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ്, വെള്ളിയാഴ്ച വിക്ടോറിയയിൽ 627 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ, കോവിഡ്ബാധ തുടങ്ങിയ ശേഷമുള്ള സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 10,577 ആയി.
എട്ടു പേർ കൂടി സംസ്ഥാനത്ത് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ നാലു മരണങ്ങളും ഏജ്ഡ് കെയർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ്.രോഗബാധ സ്ഥിരീകരിച്ചവർ വീട്ടിൽ തന്നെയിരിക്കാൻ തയ്യാറാകാത്തത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.വൈറസ് ബാധ സ്ഥിരീകരിച്ച് 500 പേരുടെ വീടുകളിൽ ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ പ്രത്യേക ഓഫീസർമാർ സന്ദർശനം നടത്തിയിരുന്നു.

ഇതിൽ 130 പേരും വീടുകളിൽ ഉണ്ടായിരുന്നില്ല.

വൈറസ് ബാധിതരിൽ നാലിൽ ഒരാൾ വീതം വീട്ടിലിരിക്കാൻ തയ്യാറാകുന്നില്ല എന്നത് ഗുരുതരമായ സാഹചര്യമാണെന്ന് പ്രീമിയർ പറഞ്ഞു.

നൂറിലേറെ പേരുടെ വിഷയം പൊലീസിന്റെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP