Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടോയ്‌ലറ്റ് പ്രശ്‌നം പരിഹരിക്കാതെ എയർഇന്ത്യ; ടോയ്‌ലറ്റ് ബ്ലോക്ക് മൂലം ഓസ്‌ട്രേലിയ ഡൽഹി സർവ്വീസ് മെൽബണിൽ യാത്ര അവസാനിപ്പിച്ചു

ടോയ്‌ലറ്റ് പ്രശ്‌നം പരിഹരിക്കാതെ എയർഇന്ത്യ; ടോയ്‌ലറ്റ് ബ്ലോക്ക് മൂലം ഓസ്‌ട്രേലിയ ഡൽഹി സർവ്വീസ് മെൽബണിൽ യാത്ര അവസാനിപ്പിച്ചു

യർഇന്ത്യ സർവ്വീസിന്റെ കെടുകാര്യസ്ഥതയും, സമയമാറ്റവും മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികൾ നിരവധിയാണ്. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ ശരിയായി നടക്കാത്തത് മൂലം സർവ്വീസ് പകുതിക്ക് വച്ച് അവസാനിപ്പിക്കുകയും അനിശ്ചിതമായി പണിമുടുക്കുകയും ചെയ്യുന്നത് മൂലം വഴിയിലാകുന്ന പ്രവാസികളുടെ ദുരിതങ്ങൾ കൂടിവരുകയാണ്.

ദീർഘദൂര സർവ്വീസുകളിൽ ഉണ്ടാകുന്ന സാങ്കേതിക തകാർ മൂലം ഇപ്പോൾ പല തവണകളിലാണ് സർവ്വീസ് മുടങ്ങിയത്. വർഷത്തിൽ മൂന്നാം തവണയാണ് ടോയ്‌ലറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടതു മൂലം എയർ ഇന്ത്യ ദീർഘ ദൂര സർവ്വീസ് മുടങ്ങിയത്. ഓസ്‌ട്രേലിയ മെൽബൺ ഡൽഹി എയർ ഇന്ത്യ വിമാനം ആണ് കഴിഞ്ഞ ദിവസം മെൽബണിൽ യാത്ര അവസാനിപ്പിച്ചത്. വെള്ളിയാഴ്ച സിഡ്‌നിയിൽ നിന്ന് മെൽബണിലെത്തിയപ്പോഴാണ് ടോയ്‌ലറ്റിന് പ്രശ്‌നമുണ്ടായത്.

എ ഐ301 വിമാനം മെൽബണിൽ ഇറങ്ങിയപ്പോഴാണ് ടോയ്‌ലറ്റ് ബ്ലോക്കായ വിവരം അറിയുന്നത്. തുടർന്ന് അറ്റകുറ്റപ്പണികൾ ആരംഭിച്ചുവെങ്കിലും പ്രതീക്ഷിച്ച സമയത്ത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും 148 യാത്രക്കാരെയും മറ്റു വിമാനങ്ങളിൽ കയറ്റിവിട്ടിരുന്നു.

ഈവർഷമാദ്യം ഡൽഹിയിൽ നിന്ന് ഫ്രാങ്ക്ഫുർട്ടിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ടോയ്‌ലറ്റ് ബ്ലോക്കായതിനെ തുടർന്ന് പറന്നുയർന്ന് മൂന്ന് മണിക്കൂറിനു ശേഷം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കേണ്ടി വന്നിരുന്നു.

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് വന്ന മറ്റൊരു എയർ ഇന്ത്യ വിമാനം ടോയ്‌ലറ്റ് ബ്ലോക്കായതിനെ തുടർന്ന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ഇറങ്ങാനായിരുന്നില്ല. അപ്പോഴേക്കും ഒരു ടോയ്‌ലറ്റ് പ്രവർത്തന സജ്ജമായതിനാൽ യാത്ര തുടരാൻ യാത്രക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇത്തരം പ്രശ്‌നങ്ങൾ മൂലം വിമാനങ്ങൾ വിദേശരാജ്യങ്ങളിൽ പിടിച്ചിടുന്നത് കമ്പനിയുടെ സൽപ്പേരിനെ പ്രതികൂലമായി ബാധിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP