Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൽഎൻജി കയറ്റുമതി വർധിപ്പിച്ചു; ക്വീൻസ് ലാൻഡിൽ ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് വില വർധിക്കും

എൽഎൻജി കയറ്റുമതി വർധിപ്പിച്ചു; ക്വീൻസ് ലാൻഡിൽ ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് വില വർധിക്കും

മെൽബൺ: ഗ്ലാസ്റ്റോണിൽ നിന്നുള്ള ഗ്യാസ് കയറ്റുമതി വർധിപ്പിച്ചതിനാൽ ക്വീൻസ് ലാൻഡിൽ ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് വില വർധിക്കുമെന്ന ആശങ്ക ശക്തമായി. മധ്യ ക്വീൻസ് ലാൻഡിലെ ഗ്ലാസ്‌റ്റോണിൽ നിന്നുള്ള ചിൽഡ് നാച്ചുറൽ ഗ്യാസ് ആദ്യത്തെ ഷിപ്പ്‌മെന്റ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നടക്കുമെന്നാണ് പറയപ്പെടുന്നത്.

മുൻ വർഷങ്ങളിൽ ബിജി ഗ്രൂപ്പും ഓസ്‌ട്രേലിയ പസഫിക് വെൻച്വറും ആണ് ലീക്വീഫൈഡ് നാച്ചുറൽ ഗ്യാസ് നിർമ്മാണ മേഖലയിൽ മുന്നിട്ടു നിന്നിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ സൈറ്റായിരുന്നു ഇത്. പതിനായിരത്തിലധികം ജോലിക്കാരും നാനൂറിലധികം അപ്രന്റീസുകളും ഉള്ള കമ്പനിയായി ഇതു വളർന്നിരുന്നു. തെക്കൻ ക്വീൻസ് ലാൻഡിലേക്കും എൽഎൻജി പൈപ്പ് ലൈനുകൾ വഴി ഗ്യാസ് വിതരണം നടത്തിയിരുന്നതാണ്.

എന്നാൽ ഗ്യാസ് കയറ്റുമതി വർധിപ്പിച്ച് സംസ്ഥാനത്തിന്റെ വളർച്ചാ നിരക്ക് വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതോടെ ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് നിരക്ക് കുത്തനെ ഉയരുമെന്നാണ് പറയുന്നത്. വൻകിട ഗ്യാസ് കമ്പനികൾക്ക് വിദേശത്തുള്ള കമ്പനികളുമായി ഗ്യാസ് കയറ്റുമതിക്ക് കോൺട്രാക്ടുകൾ ലഭ്യമായിത്തുടങ്ങിയതോടെ ഡൊമസ്റ്റിക് ഗ്യാസിന് ക്ഷാമം നേരിടുന്ന അവസ്ഥയും ഉണ്ടാകുമെന്ന് സെൻട്രൽ ക്വീൻസ് ലാൻഡ് യൂണിവേഴ്‌സിറ്റി പ്രഫസർ ജോൺ റോൾഫ് വ്യക്തമാക്കി. ഈ സാഹചര്യം ഓസ്‌ട്രേലിയയ്ക്കുള്ളിൽ തന്നെ ഗ്യാസ് വില മൂന്നിരട്ടിയോളമാകാൻ വർധിക്കാൻ ഇടയാകുമെന്നാണ് പ്രഫ. ജോൺ റോൾഫ് പറയുന്നത്.                                                                                                                

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP