Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണക്ക്, സയൻസ് അദ്ധ്യാപകരുടെ ക്ഷാമം ശക്തമായി; രാജ്യമെമ്പാടുമുള്ള പകുതിയിലേറെ സ്‌കൂളുകളിൽ ഈ വിഷയങ്ങൾ പഠിപ്പിക്കുന്നത് യോഗ്യത നേടാത്തവർ; ക്യൂൻസ് ലാൻഡിൽ അവസ്ഥ ഏറെ മോശം

കണക്ക്, സയൻസ് അദ്ധ്യാപകരുടെ ക്ഷാമം ശക്തമായി; രാജ്യമെമ്പാടുമുള്ള പകുതിയിലേറെ സ്‌കൂളുകളിൽ ഈ വിഷയങ്ങൾ പഠിപ്പിക്കുന്നത് യോഗ്യത നേടാത്തവർ; ക്യൂൻസ് ലാൻഡിൽ അവസ്ഥ ഏറെ മോശം

മെൽബൺ: രാജ്യമെമ്പാടും കണക്ക്, സയൻസ് വിഷയങ്ങളിലുള്ള അദ്ധ്യാപകരുടെ ക്ഷാമം ശക്തമായതായി. ഓസ്‌ട്രേലിയയിലെ പകുതിയിലേറെ സ്‌കൂളുകളിൽ ഈ വിഷയങ്ങളിൽ യോഗ്യത നേടാത്ത അദ്ധ്യാപകരാണ് കണക്ക്, സയൻസ് വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നതെന്നാണ് ഓസ്‌ട്രേലിയൻ എഡ്യൂക്കേഷൻ യൂണിയൻ വ്യക്തമാക്കുന്നത്. ക്യൂൻസ് ലാൻഡിലെ ഭൂരിഭാഗം സ്‌കൂളുകളിലും ഇതേ അവസ്ഥയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോർട്ടിലാണ് നിലവിൽ രാജ്യത്തെ സ്‌കൂളുകളുടെ അവസ്ഥ വ്യക്തമാക്കുന്നത്. രാജ്യമെമ്പാടുമുള്ള 51 ശതമാനം സ്‌കൂൾ പ്രിൻസിപ്പൽമാരും ക്യൂൻസ് ലാൻഡിലെ 76 ശതമാനം പ്രിൻസിപ്പൽമാരും ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. ഈ സ്‌കൂളുകളിൽ കണക്കും സയൻസും പഠിപ്പിക്കുന്നത് ഈ വിഷയങ്ങളിൽ യോഗ്യത നേടാത്ത അദ്ധ്യാപകരാണെന്നാണ് ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്.

രാജ്യമെമ്പാടുമുള്ള സ്‌കൂളുകളിൽ വിവിധ വിഷയങ്ങളെ കുറിച്ചു നടത്തിയ സർവേയിൽ 9,000 ത്തിലധികം എഡ്യൂക്കേഷണൽ പ്രൊഫഷണലുകൾ പങ്കെടുത്തു. ഇതിൽ 37 ശതമാനത്തോളം സ്‌കൂൾ പ്രിൻസിപ്പൽമാർ വ്യക്തമാക്കിയത് അവർക്ക് ടീച്ചർമാരുടെ കാര്യത്തിൽ ഏറെ ക്ഷാമം നേരിടുന്നതായാണ്. കഴിഞ്ഞ വർഷം തന്നെ 28 ശതമാനത്തോളമായിരുന്നു ടീച്ചർമാരുടെ ക്ഷാമം.
ടീച്ചർമാരുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ക്ഷാമം നേരിടുന്നത് ക്യൂൻസ് ലാൻഡിലാണ്. വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണിതെന്നും ക്യൂൻസ് ലാൻഡിൽ തന്നെ 76 ശതമാനത്തോളം സ്‌കൂളുകളിൽ കണക്കിനും സയൻസിനും പ്രത്യേക ടീച്ചർമാരില്ലെന്നും റിപ്പോർട്ടുണ്ട്. ഈ വിഷയങ്ങൾ പഠിപ്പിക്കുന്നത് ഇവയിൽ യാതൊരു വിധ പ്രാവീണ്യവും ഇല്ലാത്ത ടീച്ചർമാരാണ്.

ഈയവസ്ഥ മാറ്റിയെടുക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി ക്യൂൻസ് ലാൻഡി ടീച്ചേഴ്‌സ് യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. കണക്ക്, സയൻസ് ടീച്ചർമാർക്ക് ഇനി മുതൽ ഇൻസെന്റീവുകൾ ഏർപ്പെടുത്തുകയോ മറ്റോ ചെയ്ത് അവരെ ഈ മേഖലയിലേക്ക് ആകർഷിക്കുകയാണ് വേണ്ടതെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP