Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിസന്ധി കാലത്തും കെയർ ഹോമിൽ ജോലി ചെയ്തു; നിങ്ങളുടെ നിസ്വാർത്ഥമായ പ്രവർത്തിക്ക് അഭിനന്ദനങ്ങൾ: ഓസ്ട്രേലിയയിലെ മലയാളി നഴ്‌സിനെ പ്രശംസിച്ച് ഗിൽക്രിസ്റ്റ്

പ്രതിസന്ധി കാലത്തും കെയർ ഹോമിൽ ജോലി ചെയ്തു; നിങ്ങളുടെ നിസ്വാർത്ഥമായ പ്രവർത്തിക്ക് അഭിനന്ദനങ്ങൾ: ഓസ്ട്രേലിയയിലെ മലയാളി നഴ്‌സിനെ പ്രശംസിച്ച് ഗിൽക്രിസ്റ്റ്

സ്വന്തം ലേഖകൻ

ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. കോട്ടയം സ്വദേശിനിയായ ഷാരോൺ വർഗീസിനെയാണ് ഇദ്ദേഹം അഭിനന്ദിച്ചത്. ഓസ്ട്രേലിയയിലെ വൊലൊങ്ഗൊങിലെ കെയർ ഹോമിലെ നഴ്സാണിവർ. കോവിഡ് പ്രതിസന്ധിക്കിടയിലും വയോധികർക്കുള്ള കെയർ ഹോമിൽ ജോലി തുടർന്നതിനാണ് ഇവരെ അഭിനന്ദിച്ചത്.

'നിങ്ങളുടെ നിസ്വാർത്ഥമായ പ്രവൃത്തിക്ക് അഭിനന്ദനങ്ങൾ ഷാരോൺ, നിങ്ങൾ ആ സമയം (കോവിഡ് വ്യാപനകാലം) മുഴുവനും പ്രായമായർക്കുള്ള കെയർ ഹോമിൽ ജോലി ചെയ്യുകയായിരുന്നു'- ആദം ഗിൽക്രിസ്റ്റ് പറഞ്ഞു. 'ഞാൻ നിങ്ങളെ അറിയിക്കുന്നതെന്തെന്നാൽ ഓസ്ട്രേലിയ മുഴുവനും, ഇന്ത്യ മുഴുവനും അതിനേക്കാൾ പ്രധാനമായി നിങ്ങളുടെ കുടുംബവും നിങ്ങളുടെ പരിശ്രമത്തിൽ വളരെ അഭിമാനത്തിലാണ്'- ആദം ഗിൽക്രിസ്റ്റ് വീഡിയോയിൽ പറയുന്നു.

ഓസ്ട്രേലിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷൻ ഇറക്കിയ വീഡിയയോയിലാണ് ആദം ഗിൽ ക്രിസ്റ്റിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP