Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുളപ്പിച്ച അൽഫാൽഫയിൽ നിന്ന് ഭക്ഷ്യവിഷബാധ പടരുന്നതായി സംശയം; സൗത്ത് ഓസ്‌ട്രേലിയയിൽ സാൽമോണല ബാധിച്ച് ചികിത്സ തേടിയത് 21 പേർ; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

മുളപ്പിച്ച അൽഫാൽഫയിൽ നിന്ന് ഭക്ഷ്യവിഷബാധ പടരുന്നതായി സംശയം; സൗത്ത് ഓസ്‌ട്രേലിയയിൽ സാൽമോണല ബാധിച്ച് ചികിത്സ തേടിയത് 21 പേർ; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

സൗത്ത് ഓസ്‌ട്രേലിയയിൽ ഭക്ഷ്യവിഷബാധ പടരുന്നതിനെ തുടർന്ന് മുളപ്പിച്ച് അൽഫാൽഫ വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്ത്. സൗത്ത് ഓസ്ട്രേലിയയിൽ 21 ഓളം പേർക്ക് സാൽമോണല ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

21 പേരാണ്് സാൽമോണല ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയത്. ഇതോടെയാണ് മുൻകരുതൽ നടപടിയായി അൽഫാൽഫയുടെ മുളപ്പിച്ച പയറുവർഗ്ഗങ്ങൾ ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

അൽഫാൽഫയുടെ മുളപ്പിച്ച പയറുവർഗ്ഗ ഉത്പന്നങ്ങൾ കൈവശമുള്ളവർ ഇത് കടകളിൽ തിരിച്ചേൽപ്പിക്കണം എന്ന് ആരോഗ്യ വകുപ്പ് തലവനായ പാഡി ഫിലിപ്പ് നിർദ്ദേശിക്കുന്നു. ഇതുവരെ സാൽമോണല കണ്ടെത്തിയ 21 പേരും SA സ്പ്രൗട്‌സ് കമ്പനിയുടെ ഈ ഉത്പ്പന്നം ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്.

എന്നാൽ അണുബാധ ഉണ്ടായിരിക്കുന്നത് അൽഫാൽഫയുടെ മുളപ്പിച്ച പയറുവർഗ്ഗങ്ങളിൽ നിന്നാണെന്ന് ഇതുവരെയും പൂർണ്ണമായും സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ആരോഗ്യവകുപ്പും സംസ്ഥാന സർക്കാരും സംയുക്തമായി അന്വേഷണം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP