Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിപി കോ-പേയ്‌മെന്റിനെ ചൊല്ലി സർക്കാരും എഎംഎയും തമ്മിൽ വീണ്ടും ഭിന്നിപ്പ്; പെൻഷൻകാർ ഏഴു ഡോളർ അടയ്ക്കണമെന്ന് പ്രധാനമന്ത്രി

ജിപി കോ-പേയ്‌മെന്റിനെ ചൊല്ലി സർക്കാരും എഎംഎയും തമ്മിൽ വീണ്ടും ഭിന്നിപ്പ്; പെൻഷൻകാർ ഏഴു ഡോളർ അടയ്ക്കണമെന്ന് പ്രധാനമന്ത്രി

മെൽബൺ: ജിപി കോ പേയ്‌മെന്റിൽ നിന്ന് കുട്ടികളേയും അവശത അനുഭവിക്കുന്നവരേയും ഒഴിവാക്കണമെന്നുള്ള ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷന്റെ നിർദ്ദേശം പ്രധാനമന്ത്രി തള്ളി. പതിനാറു വയസിൽ താഴെയുള്ള കുട്ടികളെയും കൺസഷൻ കാർഡുള്ളവരേയും കോ പേയ്‌മെന്റിൽ നിന്ന് ഒഴിവാക്കണമെന്നും 6.15 ഡോളറിന്റെ മെഡികെയർ കോ പേയ്‌മെന്റ് സംവിധാനം കൊണ്ടുവരണമെന്നുമാണ് എഎംഎ സർക്കാരിന് നിർദ്ദേശം നൽകിയത്. എന്നാൽ സർക്കാർ ബജറ്റിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതു പോലെയുള്ള ഏഴു ഡോളർ കോ പേയ്‌മെന്റ് സംവിധാനത്തിൽ ഉറച്ചു നിൽക്കുമെന്നും ആദ്യത്തെ പത്ത് വിസിറ്റിന് കുട്ടികളും പെൻഷൻകാരും ജിപി ഫീസ് നൽകണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും പ്രധാനമന്ത്രി ടോണി അബോട്ട് വ്യക്തമാക്കി.

പെൻഷൻകാരെ എന്തിനാണ് ജിപി പേയ്‌മെന്റിൽ നിന്ന് ഒഴിവാക്കണമെന്നു പറയുന്നത്. അവർക്കാവശ്യമുള്ള മരുന്നുകൾ നിശ്ചിത വിലക്കുറവിൽ ലഭിക്കുന്ന സാഹചര്യത്തിൽ കോ പേയ്‌മെന്റിൽ നിന്ന് അവരെ ഒഴിവാക്കണമെന്നു പറയുന്നതിൽ അർഥമില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇവരെ സംബന്ധിച്ച് ഏഴു ഡോളർ എന്നുള്ളത് വലിയ തുകയല്ലെന്നും ടോണി അബോട്ട് പറയുന്നു.

മൂന്ന് ആഴ്ച മുമ്പാണ് എഎംഎ കോ പേയ്‌മെന്റ് സംബന്ധിച്ച് സർക്കാരിന് നിർദ്ദേശം നൽകിയത്. കോ പേയ്‌മെന്റിന് മിനിമം 6.15 ഡോളർ എന്ന തുകയുമാണ് എഎംഎ നിർദേശിച്ചത്. സമൂഹത്തിലെ അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിന് മുൻഗണന നൽകിയാണ് എഎംഎ നിർദേശങ്ങൾ സമർപ്പിച്ചിട്ടുള്ളതെന്നാണ് അസോസിയേഷൻ പ്രസിഡന്റ് ബ്രയാൻ ഔളർ വ്യക്തമാക്കി. റസിഡൻഷ്യൽ ഏജ്ഡ് കെയർ വിസിറ്റുകൾ, ഹോം വിസിറ്റുകൾ, ക്രോണിക് ഡിസീസ് മാനേജ്‌മെന്റ് സർവീസ്, ഹെൽത്ത് അസസ്‌മെന്റ്, മെന്റൽ ഹെൽത്ത് ട്രീറ്റ്‌മെന്റുകൾ ഇവയ്‌ക്കൊന്നും കോ പേയ്‌മെന്റ് ബാധകമാക്കരുതെന്നും എഎംഎ നിർദേശത്തിൽ പറയുന്നു.

കൂടാതെ ബ്ലഡ് ടെസ്റ്റിനും സ്‌കാനിംഗിനും ഏഴു ഡോളർ ചുമത്തുന്ന നടപടിയും രണ്ടു വർഷത്തേക്ക് നടപ്പാക്കരുതെന്നും എഎംഎ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. തങ്ങൾക്കു കിട്ടുന്ന ചികിത്സാ സൗകര്യത്തിന് പകരമായി രോഗികൾ പ്രതിഫലം നൽകുന്നതിനോട് എഎംഎയ്ക്ക് എതിർപ്പില്ലെന്നും എന്നാൽ സാമ്പത്തികമായി അവശത അനുഭവിക്കുന്നവരെ ഇതിൽ നിന്ന് ഒഴിവാക്കാനാണ് എഎംഎ ആവശ്യപ്പെടുന്നതെന്നും ഡോ.ഔളർ വ്യക്തമാക്കി. മെഡികെയർ റിബേറ്റിൽ അഞ്ചു ഡോളറിന്റെ വെട്ടിച്ചുരുക്കലും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ കോ പേയ്‌മെന്റ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പുതിയ വെളിപ്പെടുത്തൽ എഎംഎ നിർദേശങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന രീതിയിലാണ് ട്രഷറർ ജോ ഹോക്കിയും സംസാരിച്ചത്. തങ്ങൾക്കു കിട്ടുന്ന സേവനത്തിന് പ്രതിഫലം നൽകാൻ മാത്രമാണ് രോഗികളോട് ആവശ്യപ്പെടുന്നത്. ഒന്നും തികച്ചും സൗജന്യമായി ലഭിക്കുകയില്ല. അങ്ങനെയായാൽ രാജ്യത്ത് റോഡുകൾ, തൊഴിലുകൾ ഒന്നും തന്നെ സൃഷ്ടിക്കപ്പെടുകയില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജനങ്ങൾ സർക്കാരിന് സഹായം ചെയ്യുക അത്യാവശ്യമാണെന്നും ഹോക്കി ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP