Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓപ്പൽ കാർഡ് സംവിധാനം അവതാളത്തിൽ; പബ്ലിക് ട്രാൻസ്‌പോർട്ടിൽ വിദ്യാർത്ഥികൾക്ക് കാർഡ് കൂടാതെ യാത്ര ചെയ്യുന്നതിനുള്ള കാലാവധി നീട്ടി

ഓപ്പൽ കാർഡ് സംവിധാനം അവതാളത്തിൽ; പബ്ലിക് ട്രാൻസ്‌പോർട്ടിൽ വിദ്യാർത്ഥികൾക്ക് കാർഡ് കൂടാതെ യാത്ര ചെയ്യുന്നതിനുള്ള കാലാവധി നീട്ടി

മെൽബൺ: വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്നു വീട്ടിലേക്കും തിരിച്ചും സൗജന്യ യാത്ര ഉറപ്പാക്കുന്ന ഓപ്പൽ കാർഡ് സംവിധാനം അവതാളത്തിൽ കാർഡ് കൂടാതെ വിദ്യാർത്ഥികൾക്ക് പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനങ്ങൾ സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള കാലാവധി വീണ്ടും മാർച്ച് 21 വരെ നീട്ടി നൽകിയിരിക്കുകയാണ് അധികൃതർ. ഇതു രണ്ടാം തവണയാണ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്രയ്ക്കുള്ള കാലാവധി നീട്ടുന്നത്.

ഈ വർഷം ആദ്യം മുതലാണ് വിദ്യാർത്ഥികൾക്ക് പേപ്പർ ടിക്കറ്റിനു പകരം ഓപ്പൽ കാർഡ് സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ ഓപ്പൽ റീഡർ സംവിധാനത്തിൽ വന്ന പിഴവുകൾ കാർഡ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് നയിക്കുകയായിരുന്നു. ഓപ്പൽ റീഡറുകളിൽ വന്ന സാങ്കേതിക പിഴവുകളും ഇലക്ട്രോണിക് കാർഡ് സംവിധാനത്തിലേക്കു മാറ്റുന്നതു സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകളും തങ്ങൾക്ക് കൂടുതൽ സമ്മദർദം ഉളവാക്കുകയാണെന്ന് ബസ് ഡ്രൈവർമാർ പറയുന്നു.

വിദ്യാർത്ഥികൾക്ക് സ്‌കൂൾ ഓപ്പൽ കാർഡ് ഇല്ലാതെ യാത്ര ചെയ്യുന്നതിനുള്ള കാലാവധി തിങ്കളാഴ്ച തീരാനിരിക്കേയാണ് മാർച്ച് 21 വരെ വീണ്ടും നീട്ടിക്കൊടുക്കുന്നത്. ബസുകൾ, ട്രെയിൻ, ഫെറികൾ തുടങ്ങിയവയിൽ വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്നു വീട്ടിലേക്കും തിരിച്ചും സൗജന്യ യാത്ര അനുവദിക്കുന്നതിനാണ് സ്‌കൂൾ ഓപ്പൽ കാർഡുകൾ ഏർപ്പെടുത്തിയത്. പേപ്പർ ടിക്കറ്റിനു പകരമുള്ളതാണ് ഈ ഇലക്ട്രോണിക് സംവിധാനം. ഇതുവരെ 343,00 വിദ്യാർത്ഥികൾക്ക് മാത്രമാണ് ഓപ്പൽ കാർഡ് വിതരണം നടത്തിയിട്ടുള്ളത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇനിയും കാർഡ് വിതരണം ചെയ്യേണ്ടതുണ്ട്.

സ്‌കൂളുകൾ വഴി വിതരണം ചെയ്യേണ്ട ഓപ്പൽ കാർഡുകൾ ചില കാരണങ്ങളാൽ നേരിട്ട് വീടുകളിലേക്ക് എത്തിച്ചുകൊടുക്കുന്നുമുണ്ട്. അതേസമയം വ്യക്തമായ ധാരണയില്ലാതെ ഓപ്പൽ കാർഡ് സംവിധാനം ഏർപ്പെടുത്തിയതാണ് ഇത്തരത്തിൽ ഇതിന്റെ പ്രവർത്തനം അവതാളത്തിലാകാൻ കാരണമെന്നും പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP