Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂ സൗത്ത് വെയിൽസിൽ ഡ്രഗ് ഡ്രൈവിങ് പെരുകുന്നു; ഒരു വർഷം കൊണ്ട് വർധിച്ചത് ഇരട്ടി

ന്യൂ സൗത്ത് വെയിൽസിൽ ഡ്രഗ് ഡ്രൈവിങ് പെരുകുന്നു; ഒരു വർഷം കൊണ്ട് വർധിച്ചത് ഇരട്ടി

സിഡ്‌നി: മയക്കുമരുന്നിന്റെ ലഹരിയിൽ വണ്ടിയോടിക്കുന്നവർ ന്യൂ സൗത്ത് വെയിൽസിൽ പെരുകുകയാണെന്ന് റിപ്പോർട്ട്. മയക്കുമരുന്ന് കഴിച്ചിട്ട് വാഹനമോടിക്കുന്നവരുടെ എണ്ണം ഒരു വർഷത്തിനുള്ളിൽ തന്നെ ഇരട്ടിയായതായി ന്യൂസൗത്ത് വേൽസ് പൊലീസ് വ്യക്തമാക്കുന്നു.

സിഡ്‌നിയുടെ തെക്ക്പടിഞ്ഞാറൻ ഭാഗത്ത് ലിവർപൂളിലെ കുംബർ ലാൻഡ് ഹൈവേയിൽ ഇന്നു രാവിലെ നടന്ന പരിശോധനയിൽ മാത്രം മയക്കുമരുന്ന് കഴിച്ചിട്ട് വാഹനമോടിക്കുന്ന മൂന്ന് പേരെ പിടികൂടിയിരിക്കുന്നു. ഓരോ പരിശോധനയിലും ഒരു ഡ്രഗ് ഡ്രൈവറെയെങ്കിലും കണ്ടെത്താനാകുന്നുണ്ടെന്നാണ് എൻഎസ് ഡബ്ല്യൂ പൊലീസ് മിനിസ്റ്റർ സ്റ്റുവർട്ട് അയ്‌റസ് പറയുന്നത്. ഡ്രൈവർമാർ കഞ്ചാവും മെത്താംഫെറ്റാമിനും ഉപയോഗിച്ചിട്ടുണ്ടോയെന്ന ടെസ്റ്റുകളാണ് നടത്തുന്നത്.

ഈ വർഷം ഇത്തരത്തിലുള്ള പരിശോധനയ്ക്ക് വിധേയരായവരിൽ പകുതി പേരിലും റിസൾട്ട് പോസിറ്റീവായിരുന്നുവെന്നും പൊലീസ് മിനിസ്റ്റർ പറയുന്നു. കൂടാതെ ഒന്നിലധികം മയക്കു മരുന്ന് ഇവർ  ഉപയോഗിച്ചിട്ടുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്.അടുത്ത കുറച്ച് ആഴ്ചകളിൽ ഡ്രഗ് ടെസ്റ്റ് വർധിപ്പിക്കുമെന്നാണ് എൻഎസ്ഡബ്ല്യൂ ആക്ടിങ് കമ്മീഷണറായ സ്റ്റുവർട്ട് സ്മിത്ത് പറയുന്നത്. അതിനായി 1200 ഓഫീസർമാരെയും 560 കാറുകളും 80 ബൈക്കുകളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും അതുപയോഗിച്ച് കാര്യക്ഷമമായ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറയുന്നു. സ്‌കൂൾ അവധി ദിവസങ്ങളിലും പരിശോധന കർക്കശമാക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP