Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ശനിയാഴ്ച താപനില 46 ന് മുകളിലേക്ക് കടന്നേക്കാം; ന്യൂ സൗത്ത് വെയ്ൽസിലും വിക്ടോറിയയിലും ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു; ഇരു സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ; ഇതുവരെ ജീവൻ പൊലീഞ്ഞത് 17 ഓളം പേരുടെ

ശനിയാഴ്ച താപനില 46 ന് മുകളിലേക്ക് കടന്നേക്കാം; ന്യൂ സൗത്ത് വെയ്ൽസിലും വിക്ടോറിയയിലും ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു; ഇരു സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ; ഇതുവരെ ജീവൻ പൊലീഞ്ഞത് 17 ഓളം പേരുടെ

സ്വന്തം ലേഖകൻ

രാജ്യം അതീരൂക്ഷമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. കാട്ടു തീ രൂക്ഷമാകുന്നതോടെ കൂട്ടത്തോടെയുള്ള ഒഴിപ്പിക്കലാണ് ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് നടക്കുന്നത്.

ശനിയാഴ്ച താപനില 46C കടക്കാൻ സാധ്യതയുണ്ടെന്ന പ്രവചനം കൂടി കണക്കിലെടുത്താണ് നടപടി. കാട്ടുതീ രൂക്ഷമായ അപകടകരമായ മേഖലയിൽ നിന്ന് ആയിരക്കണക്കിന് വരുന്ന പ്രദേശ വാസികളെയും വിനോദ സഞ്ചാരികളെയും ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ റോഡുകളും അടച്ചിട്ടുണ്ട്. പടിഞ്ഞാറൻ വിക്ടോറിയയിലെ ബേസിബെൽ, കിഴക്കൻ ജിപ്‌സലാന്റിലെ ബോഗി ക്രീക്ക്, ബുള്ളുംവോൾ, വടക്ക് കിഴക്കൻ പ്രദേശമായ തലാംഗട്ട, ട്ടോവോങ് എന്നിവടങ്ങിലും കൂട്ടത്തോടെ ജനങ്ങളെ ഒഴിപ്പിച്ചു വരുന്നു.

ന്യൂ സൗത്ത് വെയിൽസിലെ സൗത്ത് കോസ്റ്റിലും, ഷോൾഹാവൻ, വടക്കൻ നൗറ, കോസ്സിസ്‌കോ (Kosciuszko) നാഷണൽ പാർക്ക്, ബാറ്റ് ലോ, റിവറീന എന്നിവിടങ്ങളിലും ഒഴിപ്പിക്കൽ നടക്കുകയാണ്.ചൂട് വീണ്ടും കഠിനമാകുന്ന ഈ വാരാന്ത്യത്തോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഇതേതുടർന്ന് വ്യാഴാഴ്ച വൈകിട്ടോടെ ഇരു സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ന്യൂ സൗത്ത് വെയ്ൽസിൽ ഏഴ് ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂ സൗത്ത് വെയിൽസിൽ അടിയന്തരാവസ്ഥ അഥവാ സ്റ്റേറ്റ് ഓഫ് എമർജൻസിയും വിക്ടോറിയയിൽ ഇതിന് സമാനമായ സ്റ്റേറ്റ് ഓഫ് ഡിസാസ്റ്ററുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസിൽ ഈ വര്ഷം കാട്ടുതീ തുടങ്ങിയതിന് ശേഷം ഇത് മൂന്നാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെങ്കിൽ പത്ത് വർഷത്തിന് ശേഷം ആദ്യമായാണ് വിക്ടോറിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

കുറഞ്ഞത് 50 കാട്ടുതീയാണ് വിക്ടോറിയയിൽ കത്തിപ്പടരുന്നത്. ഈസ്റ്റ് ഗിപിസ്ലാൻഡ് പ്രദേശത്തും ആൽപൈൻ മേഖലയിലുമാണ് തീ രൂക്ഷമായിട്ടുള്ളത്.
കാട്ടുതീ നാശം വിതയ്ക്കാൻ സാധ്യതയുള്ള മേഖലകളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

പൊലീസും മറ്റ് അധികൃതരും പ്രദേശത്തെ വീടുകൾ സമീപിച്ചു ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.നിർബന്ധിതമായി ആളുകൾ ഒഴിഞ്ഞു പോകണമെങ്കിലും നിർദ്ദേശം അനുസരിക്കാത്ത പക്ഷം ഇവരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യില്ലെന്ന് എമർജൻസി മാനേജ്മെന്റ് കമ്മീഷണർ ആൻഡ്രൂ ക്രിസ്പ് വ്യക്തമാക്കി.
.
സംസ്ഥാനത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. കിഴക്കൻ ഗിപ്‌സലാന്റ് ഷയർ, മാൻസ്ഫീൽഡ് ഷയർ, വെല്ലിങ്ടൺ ഷയർ, വംഗാരട്ട റൂറൽ ഷയർ, ടുവോംഗ് ഷയർ, ആൽപൈൻ ഷയർ, മൗണ്ട് ബുള്ളർ, മൗണ്ട് ഹോത്തം, മൗണ്ട് സ്റ്റിർലിങ് ആൽപൈൻ റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ നിലനിൽക്കുന്നത്.

വരും ദിവസങ്ങളിൽ കാട്ടുതീ രൂക്ഷമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെയും ഫയർ ഏജൻസികളുടെയും മുന്നറിയിപ്പിനെത്തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.

ഓസ്ട്രേലിയുടെ വിവിധ സംസ്ഥാനങ്ങളിൽ വൻ നാശം വിതച്ചുകൊണ്ടാണ് മാസങ്ങളായി കത്തുന്ന കാട്ടുതീ തുടരുന്നത്. ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിതിഗതികൾ മോശമായത്.ന്യൂ സൗത്ത് വെയിൽസിൽ മരിച്ചവരുടെ എണ്ണം എട്ട് ആയി. സംസ്ഥാനത്തെ സൗത്ത് കോസ്റ്റിൽ പടരുന്ന കാട്ടുതീ മൂലം കാൻബെറയിലും പുക നിറഞ്ഞ അന്തരീക്ഷമാണ് കാണപ്പെടുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP