Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓക്‌സിജനു പകരം വിഷവാതകം നൽകി; സിഡ്‌നി ആശുപത്രിയിൽ നവജാത ശിശു മരിച്ചു; മറ്റൊരു കുഞ്ഞ് ഗുരുതരാവസ്ഥയിൽ

ഓക്‌സിജനു പകരം വിഷവാതകം നൽകി; സിഡ്‌നി ആശുപത്രിയിൽ നവജാത ശിശു മരിച്ചു; മറ്റൊരു കുഞ്ഞ് ഗുരുതരാവസ്ഥയിൽ

സിഡ്‌നി: നവജാത ശിശുക്കളുടെ സംരക്ഷണത്തിനായുള്ള യൂണിറ്റിൽ സ്ഥാപിച്ചിരുന്ന യന്ത്രത്തിൽ നിന്ന് ഓക്‌സിജനു പകരം നൈട്രസ് ഓക്‌സൈഡ് എന്ന വാതകം നൽകിയതിനെ തുടർന്ന് ഒരു നവജാത ശിശു മരിച്ചു. വാതകം ശ്വസിക്കാനിടയായ മറ്റൊരു ശിശു ഗുരുതരാവസ്ഥയിൽ കഴിയുന്നു. സിഡ്‌നിയിലെ ബാങ്ക്‌സ്ടൗൺ ലിഡ്‌കോംബെ ആശുപത്രിയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാസവും ഈ മാസവുമാണ് ദുരന്തങ്ങൾ സംഭവിച്ചിരിക്കുന്നത് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്നാണ് പറയുന്നത്. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും ന്യൂസൗത്ത് വേൽസ് ആരോഗ്യമന്ത്രി ജില്ലിയൻ സ്‌കിന്നർ പറഞ്ഞു.

നവജാത ശിശു ദുരൂഹസാഹചര്യത്തിൽ മരിച്ചത് ശ്രദ്ധയിൽപ്പെട്ട ശിശുരോഗവിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞ് ഓക്‌സിജനു പകരം നൈട്രസ് ഓക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നു കണ്ടെത്തിയത്. യന്ത്രസംവിധാനം ഘടിപ്പിച്ച കമ്പനിയോട് ഈ സംവിധാനം പരിശോധിച്ച ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാതകം മാറി നൽകിയതായി മറ്റു കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.

വിശദമായ പരിശോധന നടത്തി കാരണം കണ്ടെത്തുമെന്നും ആവശ്യമെങ്കിൽ അനുയോജ്യമായ തിരുത്തലുകൾ വരുത്തുമെന്നും ഗ്യാസ് കമ്പനി അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കാൻ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP