Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാ വിദ്യാർത്ഥികളും ജീവനക്കാർക്കും ആഴ്ചയിൽ രണ്ടുതവണ പരിശോധന; ക്വീൻസ്ലാന്റിൽ ഒഴികെ ഓസ്ട്രേലിയയിലുടനീളം സ്‌കൂളുകൾ ഒന്നിന് തുറക്കും; വിവിധ സംസ്ഥാനങ്ങളിലെ മാർഗരേഖ ഇങ്ങനെ

എല്ലാ വിദ്യാർത്ഥികളും ജീവനക്കാർക്കും ആഴ്ചയിൽ രണ്ടുതവണ പരിശോധന; ക്വീൻസ്ലാന്റിൽ ഒഴികെ ഓസ്ട്രേലിയയിലുടനീളം സ്‌കൂളുകൾ ഒന്നിന് തുറക്കും; വിവിധ സംസ്ഥാനങ്ങളിലെ മാർഗരേഖ ഇങ്ങനെ

സ്വന്തം ലേഖകൻ

ക്വീൻസ്ലാന്റിൽ ഒഴികെ അടുത്തയാഴ്ച ഓസ്ട്രേലിയയിലുടനീളം സ്‌കൂളുകൾ ഒന്നിന് തുറക്കാനൊരുങ്ങുകയാണ്.ഓമിക്രോൺ അണുബാധയുമായി രാജ്യം പോരാടുമ്പോൾ, സ്‌കൂൾ വഴിയുള്ള വ്യാപനം കുറയ്ക്കാനും തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായി വിവിധ സംസ്ഥാനങ്ങൾ സമഗ്രമായ ഒരു മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകൾ തുറക്കുന്നത്.നാഷണൽ ക്യാബിനറ്റ് അംഗീകരിച്ച മാർഗ്ഗ രേഖയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തനം.

വൈറസ് ബാധ കൂടിയതിനാൽ സ്‌കൂൾ തുറക്കൽ നടപടി നീട്ടി വെക്കണമെന്ന് വിവിധ അദ്ധ്യാപക സംഘടനകളും, രക്ഷിതാക്കളുംആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്വീൻസ്ലാന്റും, സൗത്ത് ഓസ്‌ട്രേലിയയും മാത്രമാണ് സ്‌കൂൾ തുറക്കൽ നീട്ടി വെച്ചിരിക്കുന്നത്.മറ്റെല്ലാ സംസ്ഥാനങ്ങളും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി മുന്നോട്ട് പോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും എല്ലാ സ്‌കൂളുകളിലും റാപ്പിഡ് ആന്റിജൻ കിറ്റുകൾ വിതരണം ചെയ്തു.3,000ളം സ്‌കൂളുകളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായാണ് RAT കിറ്റുകൾ നൽകിയിരിക്കുന്നത്. ആഴ്ചയിൽ രണ്ടു തവണ വീതം RAT കിറ്റുകൾ ഉപയോഗിക്കണം.

സ്‌കൂൾ തുറക്കലിനോടനുബന്ധിച്ച് കൂടുതൽ പൊതു ഗതാഗത സംവിധാനങ്ങളും NSWൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്കും തിരികെയും എത്തിക്കുന്നതിനായി 3,400 ബസുകളും, 200 ളം അധിക ട്രെയിൻ സർവീസുകളും ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു.

സ്‌കൂൾ തിരക്കുള്ള രാവിലെയും ഉച്ചയ്ക്കുമായാകും അധിക ട്രെയിനുകൾ സർവ്വീസ് നടത്തുക.12 വയസും അതിനുമുകളിലുമുള്ള വിദ്യാർത്ഥികൾക്ക് പൊതുഗതാഗത സംവിധാനത്തിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.

മിക്ക സംസ്ഥാനങ്ങളിലും സ്‌കൂൾ തുറന്ന ശേഷമുള്ള ആദ്യ മാസത്തിൽ ആഴ്ചയിൽ രണ്ടുതവണ വീതം റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്. അദ്ധ്യാപകർ, പ്രീ സ്‌കൂൾ മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തുടങ്ങിയവരെല്ലാം പരിശോധനക്ക് വിധേയരാകണമെന്നാണ് സർക്കാർ നിർദ്ദേശം.

രോഗലക്ഷണങ്ങളുമായി സ്‌കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റും.കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായാലും, രോഗ ലക്ഷണങ്ങളില്ലെങ്കിൽ സ്‌കൂളിൽ വരുന്നതിന് വിദ്യാർത്ഥികൾക്ക് തടസ്സമുണ്ടാകില്ല.സ്‌കൂൾ ജീവനക്കാർക്കും, സന്ദർശകർക്കും, 7 മുതൽ 12 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കും ഇൻഡോർ ഏരിയകളിൽ മാസ്‌ക് നിർബന്ധമാണ്. 3 മുതൽ 6ാം വരെ ക്ലാസ്സുകളിലുള്ള വിദ്യാർത്ഥികൾക്ക് മാസ്‌ക് ശുപാർശ ചെയ്യുന്നുണ്ടെങ്കിലും നിർബന്ധമല്ല.

അദ്ധ്യാപകർക്കും, സ്‌കൂൾ ജീവനക്കാർക്കും മൂന്നാമത്തെ വാക്‌സിൻ ഡോസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇവർ ഫെബ്രുവരി 25 ന് മുൻപോ, അല്ലെങ്കിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്നര മാസത്തിനുള്ളിൽ മൂന്നാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം.

വായുസഞ്ചാരം കുറവുള്ള സ്‌കൂളുകളിൽ 50,000-ലധികം എയർ പ്യൂരിഫയറുകൾ സ്ഥാപിക്കും. മ്യൂസിക് റൂമുകൾ, സ്റ്റാഫ് റൂമുകൾ, ഇൻഡോർ ക്യാന്റീനുകൾ, സിക്ക് ബേകൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാകും വായുവിന്റെ ഗുണ നിലവാരം ഉറപ്പു വരുത്തുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP