Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് കേസുകൾ കൂടിയതോടെ സൗത്ത് ഓസ്‌ട്രേലിയയും ലോക്ക്ഡൗണിൽ; വിക്ടോറിയയിൽ ലോക്ഡൗൺ ഒരാഴ്‌ച്ച കൂടി നീട്ടി; ഡെൽറ്റ വേരിയന്റ് വൈറസ് ഓസ്‌ട്രേലിയയുടെ കൂടുതൽ ഭാഗങ്ങളിൽ ആശങ്ക പടർത്തുന്നു

കോവിഡ് കേസുകൾ കൂടിയതോടെ സൗത്ത് ഓസ്‌ട്രേലിയയും ലോക്ക്ഡൗണിൽ; വിക്ടോറിയയിൽ ലോക്ഡൗൺ ഒരാഴ്‌ച്ച കൂടി നീട്ടി; ഡെൽറ്റ വേരിയന്റ് വൈറസ് ഓസ്‌ട്രേലിയയുടെ കൂടുതൽ ഭാഗങ്ങളിൽ ആശങ്ക പടർത്തുന്നു

സ്വന്തം ലേഖകൻ

ഡെൽറ്റ വേരിയന്റ് കൊറോണവൈറസ് ഓസ്‌ട്രേലിയയുടെ കൂടുതൽ ഭാഗങ്ങളിൽ ആശങ്ക പടർത്തുകയാണ്. ഇതോടെ വിക്ടോറിയയും സൗത്ത് ഓസ്‌ട്രേലിയയും ഒക്കെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. കോവിഡ്ബാധ കൂടിയതോടെ സൗത്ത് ഓസ്‌ട്രേലിയയിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ ആണ്് പ്രഖ്യാപിച്ചത്. വിക്ടോറിയയിൽ നിലവിലുണ്ടായിരുന്ന ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് നീട്ടുന്നതായി സർക്കാർ പ്രഖ്യാപിച്ചു.

വിക്ടോറിയയിൽചൊവ്വാഴ്ച വൈകിട്ട് വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രോഗബാധ നിയന്ത്രിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അതിനാൽ ചീഫ് ഹെൽത്ത് ഓഫീസറുടെ ഉപദേശ പ്രകാരം ഒരാഴ്ചകൂടി ലോക്ക്ഡൗൺ നീട്ടുകയാണെന്നും പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.

വിക്ടോറിയ-NSW അതിർത്തി ചൊവ്വാഴ്ച രാത്രി മുതൽ അടയ്ക്കുകയും ചെയ്യും. അവശ്യമേഖലാ ജീവനക്കാർക്കും, മാനുഷിക പരിഗണന വേണ്ട സാഹചര്യങ്ങളിലും മാത്രമാകും പ്രവേശനം അനുവദിക്കുക.റെഡ് സോൺ പെർമിറ്റ് ഉപയോഗിച്ചുള്ള പ്രവേശനവും താൽക്കാലികമായി നിർത്തിവയ്ക്കും.

സൗത്ത് ഓസ്‌ട്രേലിയയിൽ പ്രാദേശിക രോഗബാധ അഞ്ചായി ഉയർന്നതോടെയാണ് ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണി മുതലാണ് ലോക്ക്ഡൗൺ.അഞ്ചു സാഹചര്യങ്ങളിൽ മാത്രമേ സംസ്ഥാനത്തുള്ളവർക്ക് വീടിന് പുറത്തിറങ്ങാൻ അനുവാദമുണ്ടാകൂ.

ഉറ്റവരുടെ പരിചരണത്തിന്, അവശ്യജോലിക്കായി, അവശ്യസാധനങ്ങളോ ഭക്ഷണമോ വാങ്ങാൻ, ചികിത്സയ്ക്കും വാക്‌സിനേഷനുമായി, വ്യായാമത്തിന് (സ്വന്തം വീട്ടിലുള്ളവർക്കൊപ്പം മാത്രം) എന്നീ സാഹചര്യങ്ങളിലാണ് പുറത്തിറങ്ങാൻ കഴിയുക.സ്‌കൂളുകൾ വീട്ടിൽ നിന്നുള്ള പഠനത്തിലേക്ക് മാറും.നിർമ്മാണപ്രവർത്തനങ്ങളും അനുവദിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP