Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാഴാഴ്‌ച്ച അർദ്ധരാത്രി മുതൽ വിക്ടോറിയയും അടച്ചു; കോവിഡ് ബാധ കൂടിയതോടെ സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ; അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ മാത്രം യാത്ര ചെയ്യാൻ അനുവാദം

വ്യാഴാഴ്‌ച്ച അർദ്ധരാത്രി മുതൽ വിക്ടോറിയയും അടച്ചു; കോവിഡ് ബാധ കൂടിയതോടെ സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ; അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ  മാത്രം യാത്ര ചെയ്യാൻ അനുവാദം

സ്വന്തം ലേഖകൻ

നിയന്ത്രണങ്ങളിൽ നിന്നും മാറി സ്വാതന്ത്ര്യം ആഘോഷം തുടങ്ങും മുമ്പേ വിക്ടോറിയൻ ജനതയ്ക്ക് വീണ്ടും ദുരിതകാലം.സിഡ്നിയിൽ നിന്നുള്ള കോവിഡ്ബാധ കൂടിയതോടെ വിക്ടോറിയയിൽ അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്ച (ഇന്ന്) അർദ്ധരാത്രി മുതലാണ് ലോക്ക്ഡൗൺ.സംസ്ഥാനത്ത് കോവിഡ് ബാധയിൽ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുകയാണ്.

മഹാമാരി തുടങ്ങിയതിന് ശേഷം വിക്ടോറിയ നേരിടുന്ന അഞ്ചാമത്തെ ലോക്ക്ഡൗൺ ആണിത്. സിഡ്നിയിൽ പടരുന്ന ഡെൽറ്റ വേരിയന്റ് ആണ് വിക്ടോറിയയിലെ ആശങ്കപടർത്തിയിരിക്കുന്നത്. 18 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ സമയത്ത് അഞ്ച് കാര്യങ്ങൾക്ക് മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ.ആവശ്യസാധനങ്ങൾ വാങ്ങാൻ, വ്യായാമത്തിന്, അംഗീകൃത ജോലിക്കായോ പഠനത്തിനായോ, ശുശ്രൂഷ ആവശ്യമായവർക്ക് അത് നൽകാൻ, വാക്സിനേഷന് തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമേ വീട് വിട്ട് പുറത്തിറങ്ങാവു എന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.മാത്രമല്ല, അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. സ്‌കൂൾ പഠനം ഓൺലൈൻ ആകും.

ബുധനാഴ്ച വൈകിട്ടോടെ എട്ട് പുതിയ കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്ത് ബുധനാഴ്ച അർദ്ധരാത്രി മുതൽ ഇൻഡോർ മേഖലയിൽ മാസ്‌ക് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ലോക്ക്ഡൗണിൽ ധനസഹായം ലഭ്യമായവർക്ക് ഇത്തവണയും ആനുകൂല്യം ലഭിക്കുമെന്ന് പ്രീമിയർ അറിയിച്ചു. വിക്ടോറിയയിൽ കോവിഡ് ബാധ കൂടുന്നതിനെത്തുടർന്ന് മറ്റ് സംസ്ഥാനങ്ങൾ വിക്ടോറിയയുമായി അതിർത്തി നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്്. 20 ചൊവ്വാഴ്ച അർദ്ധരാത്രി വരെയാണ് ലോക്ക്ഡൗൺ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP