Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്വീൻസ്ലാന്റിൽ ഡ്രൈവർമാർ ജാഗ്രതേ; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപോഗിച്ചാലും സീറ്റ് ബൽറ്റ് ധരിച്ചില്ലെങ്കിലും ക്യാമറയിൽ കുടുങ്ങും;നിയമലംഘകരെ കാത്തിരിക്കുന്നത് 1000 ഡോളർ വരെ പിഴ

ക്വീൻസ്ലാന്റിൽ ഡ്രൈവർമാർ ജാഗ്രതേ; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപോഗിച്ചാലും സീറ്റ് ബൽറ്റ് ധരിച്ചില്ലെങ്കിലും ക്യാമറയിൽ കുടുങ്ങും;നിയമലംഘകരെ കാത്തിരിക്കുന്നത് 1000 ഡോളർ വരെ പിഴ

സ്വന്തം ലേഖകൻ

ക്വീൻസ്ലാന്റിൽ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലോ ക്യാമറയിൽ പിടിക്കപ്പെട്ടാൽ ഡ്രൈവർമാർക്ക്1000 ഡോളർ പിഴയും നാല് ഡീമെറിറ്റ് പോയിന്റുകളും നേരിടേണ്ടിവരും.നിയമലംഘകരെ കണ്ടെത്താൻ റോഡുകളിൽ ഹൈ ടെക് ക്യാമറകൾ സ്ഥാപിക്കും.

ക്വീൻസ്ലാന്റ് സർക്കാരിന്റെ 1.69 ബില്യൺ ഡോളർ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി റോഡരികിലെ ക്യാമറകൾ ഈ മാസാവസാനത്തോടെ ഹൈടൈക് ആക്കുന്നതോടെ നിയമലംഘകർ കുടുങ്ങും.ക്വീൻസ്ലാന്റിൽ റോഡപകടങ്ങളിൽ ഈ വർഷം 136 പേരാണ് മരിച്ചത്. 2020ൽ റോഡപകടങ്ങളിൽ മരിച്ച 43 പേർ സീറ്റബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.അതുകൊണ്ട് തന്നെ അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ക്വീൻസ്ലാന്റിലെ റോഡുകളിൽ ഹൈ ടെക് ക്യാമറകൾ സ്ഥിരമായി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.

ജൂലൈ 26 മുതൽ ക്യാമറകൾ റോഡുകളിൽ സ്ഥാപിക്കും. എന്നാൽ ആദ്യ മൂന്ന് മാസം നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കില്ലെന്നും, മറിച്ച് ഇവർക്ക് മുന്നറിയിപ്പായി നോട്ടീസ് നൽകുമെന്നും ഗതാഗത മന്ത്രി മാർക്ക് ബെയ്ലി പറഞ്ഞു., നവംബർ മുതൽ പിഴ ഈടാക്കി തുടങ്ങും.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർക്ക് 1,033 ഡോളർ പിഴയും നാല് ഡിമെറിറ്റ് പോയിന്റുകളും ലഭിക്കും. സീറ്റ്‌ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചാൽ 413 ഡോളർ പിഴയും മൂന്ന് ഡിമെറിറ്റ് പോയിന്റുകളുമാണ് ശിക്ഷ.

ഫോൺ പ്രവർത്തിപ്പിക്കുമ്പോൾ മാത്രമല്ല പിഴ. മറിച്ച് ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ കയ്യിൽ പിടിക്കുകയോ, മടിയിലും മറ്റും വയ്ക്കുകയോ ചെയ്താലും പിഴ ലഭിക്കും.വാഹനം നിർത്തിയിട്ടുകൊണ്ട് വാങ്ങുന്ന സാധനങ്ങളുടെ പണം നൽകാനോ, ഡിജിറ്റൽ ഡ്രൈവേഴ്‌സ് ലൈസൻസ് പൊലീസിനെ കാണിക്കുവാനോ മാത്രമേ ഫോണിൽ തൊടാൻ അനുവാദമുള്ളൂ.

അതേസമയം, 25 വയസ്സിൽ താഴെ പ്രായമുള്ള ലേണർ-P1 ലൈസൻസുകൾ ഉള്ളവർക്ക് നിയന്ത്രണങ്ങൾ തുടരും. വാഹനം ഓടിക്കുമ്പോൾ ബൂടൂത് ഉപയോഗിക്കാനോ, വൈയർലെസ്സ് ഹെഡ്‌സെറ്റുകളും ലൗഡ്സ്പീക്കറുകളും മറ്റും ഉപയോഗിക്കാനും ഇവർക്ക് അനുവാദമില്ല.

പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകൾ കഴിഞ്ഞ ജൂലൈ മുതൽ ആറ് മാസത്തേക്ക് റോഡുകളിൽ സ്ഥാപിച്ചിരുന്നു. ഇത് വഴി വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച 15,000 പേരെയും, സീറ്റബെൽറ്റ് ഉപയോഗിക്കാതെ ഡ്രൈവ് ചെയ്ത 2,200
പേരെയും പിടികൂടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP