Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓസ്‌ട്രേലിയയിലെവിടെ നിന്നും സൗജന്യമായി കാണാം; പ്രദർശിപ്പിക്കുന്നത് ആറ് മലയാള ചിത്രങ്ങളുൾപ്പെടെ 60 സിനിമകൾ

മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓസ്‌ട്രേലിയയിലെവിടെ നിന്നും സൗജന്യമായി കാണാം; പ്രദർശിപ്പിക്കുന്നത് ആറ് മലയാള ചിത്രങ്ങളുൾപ്പെടെ 60 സിനിമകൾ

സ്വന്തം ലേഖകൻ

സാമൂഹ്യ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന് ഓൺലൈനിൽ തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന മേളയിലെ ചിത്രങ്ങൾ ഓസ്‌ട്രേലിയയിലെവിടെ നിന്നും സൗജന്യമായി കാണാം. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന ഇന്ത്യൻ ചലച്ചിത്രമേളയായ മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ (IFFM) ഇത്തവണ ആകെ 60 ചിത്രങ്ങളാണുള്ളത്.

എല്ലാ വർഷവും വിവിധ ഇന്ത്യൻ താരങ്ങളുടെയും സംവിധായകരുടെയുമെല്ലാം സാന്നിധ്യത്തിൽ നടത്തുന്ന ഫെസ്റ്റിവൽ, കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ ഓൺലൈൻ രൂപത്തിലാക്കിയത്. ഈമാസം 30 വരെയാണ് മേള നടക്കുന്നത്.

ആറ് മലയാള ചിത്രങ്ങളാണ് ഇതിലുള്ളത്. ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ, ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ, ജെ ഗീതയുടെ റൺ കല്യാണി, പ്രതാപ് ജോസഫിന്റെ ഒരു രാത്രി ഒരു പകൽ, ഷഹീൻ ഷെരീഫിന്റെ വാച്ച്‌മേക്കർ അറ്റ് ടൈംസ് എൻഡ് എന്നിവയാണ് മലയാള ചിത്രങ്ങൾ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP