Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യയുൾപ്പെടെ മൂന്നു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഓസ്ട്രേലിയക്കാരെ തിരിച്ചെത്തിക്കും; ഡൽഹി-ഡാർവിൻ ക്വാണ്ടസ് വിമാനം ഒക്ടോബർ 26 മുതൽ

ഇന്ത്യയുൾപ്പെടെ മൂന്നു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഓസ്ട്രേലിയക്കാരെ തിരിച്ചെത്തിക്കും; ഡൽഹി-ഡാർവിൻ ക്വാണ്ടസ് വിമാനം ഒക്ടോബർ 26 മുതൽ

സ്വന്തം ലേഖകൻ

മെൽബൺ: ഇന്ത്യയുൾപ്പെടെ മൂന്നു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഓസ്ട്രേലിയക്കാരെ തിരിച്ചെത്തിക്കുവാനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഡാർവിനിലെ ഹോവാർഡ് സ്പ്രിങ്സിലുള്ള ക്വാറന്റൈൻ കേന്ദ്രം വിപുലമാക്കാനും, അവിടേക്ക് കൂടുതൽ പേരെ എത്തിക്കാനുമാണ് സർക്കാരിന്റെ പദ്ധതി.

ഇതിനായി നോർത്തേൺ ടെറിട്ടറി സർക്കാരുമായി ഫെഡറൽ സർക്കാർ കരാർ രൂപീകരിച്ചു. ഇന്ത്യയ്ക്ക് പുറമേ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനായി ക്വാണ്ടസുമായും സർക്കാർ ധാരണയുണ്ടാക്കി.

ഇതനുസരിച്ച് ഡൽഹി, ലണ്ടൻ, ജോഹന്നാസ്ബർഗ് എന്നിവിടങ്ങളിൽ നിന്നായി എട്ടു ക്വാണ്ടസ് വിമാനങ്ങളാകും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ഡൽഹിയിൽ നിന്നുള്ള ആദ്യ വിമാനം ഈ 26നാണ് പുറപ്പെടുന്നത്. 175 യാത്രക്കാരാകും ഈ വിമാനത്തിൽ ഉണ്ടായിരിക്കുക.

ഓസ്ട്രേലിയൻ ഹൈക്കമ്മീഷനുകളിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നാകും ഈ വിമാനങ്ങളിലെ യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. ഏറ്റവും അടിയന്തര സാഹചര്യങ്ങളിലുള്ളവർക്കാകും ആദ്യ പരിഗണന നൽകുക. ഇങ്ങനെ എത്തുന്നവർ ഹോവാർഡ് സ്പ്രിങ്സിൽ 14 ദിവസം ക്വാറന്റൈൻ ചെയ്യണം. തുടർന്നുള്ള വിമാനങ്ങളുടെ വിശദാംശങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP