Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

സൂപ്പറാന്വേഷൻ ഫണ്ടുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടത്തിയെന്ന് ആരോപണം; പെർത്തിലെ ഇന്ത്യൻ വംശജനായ ഫിനാൻഷ്യൽ അഡൈ്വസർക്കെതിരെ കേസെടുത്തു

സൂപ്പറാന്വേഷൻ ഫണ്ടുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടത്തിയെന്ന് ആരോപണം; പെർത്തിലെ ഇന്ത്യൻ വംശജനായ ഫിനാൻഷ്യൽ അഡൈ്വസർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

പെർത്തിൽ AR വെൽത്ത് ആൻഡ് ഫിനാൻസ് എന്ന സ്ഥാപനം നടത്തുന്ന രാഹുൽ ഗോയലിനെതിരെ കേസെടുത്ത് ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് കമ്മീഷൻ. സൂപ്പറാന്വേഷൻ ഫണ്ട് നേരത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടത്തിയെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

പെർത്ത് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ രാഹുൽ ഗോയലിനെതിരെ, ധനകാര്യ സേവനം നൽകുന്നതിനിടെ വഞ്ചനാപരമായ നടപടികൾ സ്വീകരിച്ചു എന്ന പേരിൽ നാലു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കുറഞ്ഞത് 67 പേരുടെ സൂപ്പറാന്വേഷൻ ഫണ്ട് പിൻവലിക്കാനായി രാഹുൽ ഗോയൽ ഓസ്‌ട്രേലിയൻ സൂപ്പർ കമ്പനിയിൽ അപേക്ഷ സമർപ്പിച്ചെന്നും, ഇതിൽ ക്രമക്കേടുകൾ നടത്തിയെന്നുമാണ് ആരോപണം.

തുടർന്ന്, രാഹുൽ ഗോയലിന്റെ പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കാൻ പെർത്ത് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. നേരത്തേ, അമ്മയ്ക്ക് സുഖമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് പോകാൻ രാഹുൽ ഗോയൽ ബോർഡർ ഫോഴ്‌സിൽ നിന്ന് ഇളവ് നേടിയിരുന്നു.

ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് കമ്മീഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP