Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിക്ടോറിയയിൽ കൊറോണാ വൈറസിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും; നാലാം ഘട്ട നിയന്ത്രണങ്ങൾ പരിഗണനയിൽ

വിക്ടോറിയയിൽ കൊറോണാ വൈറസിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും; നാലാം ഘട്ട നിയന്ത്രണങ്ങൾ പരിഗണനയിൽ

സ്വന്തം ലേഖകൻ

വിക്ടോറിയയിൽ കൊറോണാ വൈറസിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുവാൻ ആലോചിച്ച് സർക്കാർ. 238 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും, ഒരാൾ കൂടി മരിക്കുകയും ചെയ്തിട്ടുണ്ട്. പ്രായം 90കളിലുള്ള ഒരു സ്ത്രീയാണ് മരിച്ചത്. സംസ്ഥാനത്ത് ഇപ്പോൾ വൈറസ്ബാധ സജീവമായിട്ടുള്ള 1931 പേരിൽ 105 പേർ ആശുപത്രികളിലാണ്. ഇവരിൽ 27 പേർ ഐ സി യുവിലാണ്.

ആശുപത്രികളിലുള്ളവരുടെ എണ്ണം കൂടുന്നതാണ് ഏറ്റവും വലിയ ആശങ്കയെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ മെൽബണിൽ 500ഓളം പേർക്ക് പിഴശിക്ഷ നൽകിയിട്ടുണ്ട്. 351 പേർക്ക് ലോക്ക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതിനാണ് പിഴ. കാർ പരിശോധനയ്ക്കു ശേഷമാണ് 150 പേരിൽ നിന്നും പിഴയീടാക്കിയത്.

അവശ്യ സന്ദർഭങ്ങളിൽ മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങുക എന്നതാണ് മൂന്നാം ഘട്ട നിയന്ത്രണങ്ങളുടെ കാതൽ. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ, ചികിത്സയ്ക്കും പരിചരണത്തിനും, വ്യായാമത്തിന്, മറ്റു മാർഗ്ഗങ്ങളില്ലാത്തപ്പോൾ ജോലിക്കും പഠനത്തിനുമായി - ഈ സന്ദർഭങ്ങളിൽ മാത്രമാണ് പുറിത്തിറങ്ങാവുന്നത്. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ 200ലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ, നിയന്ത്രണം കൂടുതൽ കർശനമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP