Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗത്ത് ഓസ്ട്രേലിയയിലേക്ക് പോകാൻ ഇനി മുൻകൂർ അനുവാദം വാങ്ങണം; നാളെ മുതൽ ഓൺലൈനായി അപേക്ഷിക്കാം

സൗത്ത് ഓസ്ട്രേലിയയിലേക്ക് പോകാൻ ഇനി മുൻകൂർ അനുവാദം വാങ്ങണം; നാളെ മുതൽ ഓൺലൈനായി അപേക്ഷിക്കാം

സ്വന്തം ലേഖകൻ

സൗത്ത് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച ശേഷം മുൻകൂർ അനുവാദം വാങ്ങേണ്ടതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നാളെ ഇതിനായുള്ള ഓൺലൈൻ ഫോം ലഭ്യമാകും. സൗത്ത് ഓസ്ട്രേലിയൻ സർക്കാരിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്ന ഈ ഫോം, പൂരിപ്പിച്ച് അനുമതി നേടിയ ശേഷം മാത്രമേ സൗത്ത് ഓസ്ട്രേലിയയിലേക്ക് പ്രവേശനം ലഭിക്കൂ.

സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാവര്ക്കും ഇത് ബാധകമാണ്. അവശ്യ കാര്യങ്ങൾക്കായി സംസ്ഥാനത്തേക്ക് എത്തുന്നവരാണോ, യാതക്കാർ ക്വാറന്റൈൻ ചെയ്യേണ്ടതുണ്ടോ, നിയന്ത്രണങ്ങളില്ലാതെ ഇവർക്ക് സംസ്ഥാനത്തിനുള്ളിൽ യാത്ര ചെയ്യാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങൾ ഈ ഫോം ലഭിച്ച ശേഷമാകും വിലയിരുത്തുന്നത്.

പ്രവേശനാനുമതി ലഭിക്കുന്നവർക്ക് അപേക്ഷ സമർപ്പിച്ച് 72 മണിക്കൂറിനുള്ളിൽ ഇമെയിൽ സന്ദേശം ലഭിക്കും. ഇതോടൊപ്പം ഒരു റഫറൻസ് നമ്പറും നൽകും. ഈ നമ്പർ അതിർത്തിയിൽ കാണിച്ച ശേഷം മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം നല്കുകയുള്ളുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP