Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർഷം 83,454.80 ഡോളർ വരുമാനമുള്ള ദമ്പതികൾക്ക് മാത്രമേ പേരന്റ് വിസയിലൂടെ മാതാപിതാക്കളെ കൊണ്ടുവരാനാകൂ; ഓസ്ട്രേലിയയിലേക്ക് അഞ്ചു വർഷത്തേക്കോ, പത്തു വർഷത്തേക്കോ അച്ഛനമ്മമാരെ കൊണ്ടുവരാൻ കഴിയുന്ന പേരന്റ് വിസക്ക് അപേക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ ഇവ

വർഷം 83,454.80 ഡോളർ വരുമാനമുള്ള ദമ്പതികൾക്ക് മാത്രമേ പേരന്റ് വിസയിലൂടെ മാതാപിതാക്കളെ കൊണ്ടുവരാനാകൂ; ഓസ്ട്രേലിയയിലേക്ക് അഞ്ചു വർഷത്തേക്കോ, പത്തു വർഷത്തേക്കോ അച്ഛനമ്മമാരെ കൊണ്ടുവരാൻ കഴിയുന്ന പേരന്റ് വിസക്ക് അപേക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ ഇവ

സ്ട്രേലിയയിലേക്ക് അഞ്ചു വർഷത്തേക്കോ, പത്തു വർഷത്തേക്കോ അച്ഛനമ്മമാരെ കൊണ്ടുവരാൻ കഴിയുന്ന പുതിയ പേരന്റ് വിസക്ക് ഈ മാസം മുതൽ അപേക്ഷിച്ചു തുടങ്ങാം എന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ ഈ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ വേണ്ട നിബന്ധനകളുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പേരന്റ് വിസയ്ക്കായി അപേക്ഷിക്കണമെങ്കിൽ സ്പോൺസർമാർക്ക് നിശ്ചിത വരുമാനമുണ്ടാകണമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.വർഷം 83,454.80 ഡോളർ വരുമാനമുള്ളവർക്ക് മാത്രമേ അച്ഛനമ്മമാരെ ഈ വിസയിൽ കൊണ്ടുവരാൻ കഴിയൂ.നികുതി ഈടാക്കുന്നതിനു മുമ്പുള്ള വരുമാനമാണ് (ടാക്സബിൾ ഇൻകം) ഇതിനായി കണക്കിലെടുക്കുന്നത്. ദമ്പതികളുടെ വരുമാനം ഒരുമിച്ചും കണക്കിലെടുക്കും.അതായത്, ആഴ്ചയിൽ 1,604.90 ഡോളർ വരുമാനമുള്ള കുടുംബങ്ങൾക്ക് മാത്രമേ താൽക്കാലിക പേരന്റ് വിസയിൽ അച്ഛനമ്മമാരെ സ്പോൺസർ ചെയ്യാൻ കഴിയൂ.

സബ്ക്ലാസ് 870 എന്ന ഈ ഗണത്തിൽ ഓരോ വർഷവും 15,000 വിസകൾ വീതം നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.രണ്ടു ഘട്ടങ്ങളായിട്ടായിരിക്കും ഈ വിസക്ക് അപേക്ഷിക്കേണ്ടത്. ആദ്യ ഘട്ടത്തിൽ ഓസ്ട്രേലിയയിലുള്ള മക്കൾക്ക് സ്പോൺസറായി അനുമതി ലഭിക്കണം.സ്പോൺസർ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ പിന്നീടാണ് വിദേശത്തുള്ള അച്ഛനമ്മമാർക്ക് വിസ അപേക്ഷ നല്കാൻ കഴിയുന്നത്.

മൂന്നു വർഷ വിസക്ക് ഒരാൾക്ക് 5,000 ഡോളറും, അഞ്ചു വർഷ വിസക്ക് 10,000 ഡോളറുമാണ് ഫീസ്.മറ്റു സാമ്പത്തിക വ്യവസ്ഥകളും സ്പോൺസർക്കു മേൽ ഏർപ്പെടുത്തിയിട്ടുണ്ട്.മൂന്നു വർഷ വിസയും അഞ്ചു വർഷ വിസയുമാണ് അനുവദിക്കുന്നത്. വിസ കാലാവധി പൂർത്തിയാകുമ്പോൾ പിന്നീട് ഒരു തവണ കൂടി വിസക്കായി അപേക്ഷിക്കാവുന്നതാണ്.

ഏതെങ്കിലും ഒരു ഓസ്ട്രേലിയൻ ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. ഇൻഷുറൻസിന് പുറമേ ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ചെലവുകളോ, അതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളോ ഉണ്ടായാൽ അതും സ്പോൺസർമാർ തന്നെ വഹിക്കണം.മാത്രമല്ല ഈ വിസയിൽ എത്തുന്ന മാതാപിതാക്കൾക്ക് ഇവിടെ ജോലി ചെയ്യാൻ അനുവാദം ഇല്ല. കൂടാതെ, ഒരു കുടുംബത്തിൽ ഒരാളുടെ അച്ഛനമ്മമാർക്ക് മാത്രമേ ഒരേ സമയത്ത് വിസ അനുവദിക്കൂ.ഈ വ്യവസ്ഥകളിൽ ഏതെങ്കിലും പാലിക്കാത്ത പക്ഷം സ്പോൺസർഷിപ്പ് റദ്ദാക്കും. ഈ സാഹചര്യത്തിൽ അച്ഛനമ്മമാർ ഓസ്‌ട്രേലിയ വിടുകയോ മറ്റൊരു സ്പോൺസറെ കണ്ടെത്തുകയും ചെയ്യണമെന്നും കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.ഒരിക്കൽ സ്പോൺസർഷിപ്പ് റദ്ദാക്കുന്ന സ്‌പോൺസർക്ക് പിന്നീട് അച്ഛനമ്മമാരെ സ്‌പോൺസർ ചെയ്യാനും കഴിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP