Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിസ്മസ് ഷോപ്പിംഗിന് പോകുന്നവർ ശ്രദ്ധിക്കുക; വികലാംഗർക്കുള്ള പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്താൽ പിഴയും ഡീമെരിറ്റ് പോയിന്റും ഈടാക്കും

ക്രിസ്മസ് ഷോപ്പിംഗിന് പോകുന്നവർ ശ്രദ്ധിക്കുക; വികലാംഗർക്കുള്ള പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്താൽ പിഴയും ഡീമെരിറ്റ് പോയിന്റും ഈടാക്കും

അഡ്‌ലൈഡ്: ക്രിസ്മസ് ഷോപ്പിങ് തിരക്കുകൾക്കിടയിൽ പാർക്കിങ് നിയമങ്ങൾ ശക്തമാക്കിക്കൊണ്ട് സൗത്ത് ഓസ്‌ട്രേരിയൻ സർക്കാർ. വികലാംഗർക്കുള്ള പാർക്കിങ് ഏരിയയിൽ മറ്റുള്ളവർ വാഹനം പാർക്ക് ചെയ്താൽ പിഴയും ഡീമെരിറ്റ് പോയിന്റും ഈടാക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.

ക്രിസ്മസ് സീസൺ വന്നതോടെ എങ്ങും തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. വികലാംഗർക്കുള്ള പാർക്കിങ് ഏരിയയിൽ മറ്റുള്ളവർ വാഹനം പാർക്ക് ചെയ്യുന്നതു മൂലം ശാരീരിക വിഷമതകളുള്ളവർ ഏറെ ബുദ്ധിമുട്ടുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഡിഗ്നിറ്റി ഫോർ ഡിസെബിലിറ്റി എംപി കെല്ലി വിൻസന്റ് ഏറെ നാളായി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്.

വികലാംഗർക്കുള്ള പാർക്കിങ് മേഖല മറ്റുള്ളവർ കൈയടക്കുന്നത് വലിയൊരു പ്രശ്‌നമാണ് പ്രത്യേകിച്ച് ക്രിസ്മസ് പോലെയുള്ള സീസണിൽ. തിരക്കേറിയ സീസണിൽ പാർക്കിങ് ഏരിയ കണ്ടെത്താൽ ശാരീരിക വിഷമതകളുള്ളവർ ഏറെ കഷ്ടപ്പെടുന്ന കാഴ്ചയാണ് എങ്ങും ഉണ്ടാവുകയെന്നുെ കെല്ലി വിൻസെന്റ് വ്യക്തമാക്കി. അനധികൃതമായി നടത്തുന്ന ഇത്തരം പാർക്കിംഗിനെതിരേ സർക്കാർ നടപടിയെടുത്തത് സ്വാഗതാർഹമാണെന്നും കെല്ലി പറഞ്ഞു. വികലാംഗർക്കുള്ള പാർക്കിങ് കൈയടക്കുന്നത് അല്പനേരം സമയം ലാഭിക്കാനാകുമെന്ന് കരുതുമെങ്കിലും 349 ഡോളർ പിഴ ഇവരുടെ ക്രിസ്മസ് ബജറ്റിനെ സാരമായി ബാധിക്കുമെന്നും കെല്ലി വെളിപ്പെടുത്തി.

പിഴ കൂടാതെ ഡീമെരിറ്റ് രേഖപ്പെടുത്തുന്നത് ഇത്തരം ചെയ്തികളിൽ നിന്ന് ഡ്രൈവർമാരെ പിന്തിരിപ്പിക്കും. അടുത്ത വർഷം ആദ്യം മുതൽ ഇതു നടപ്പാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ വർഷം ആദ്യം ന്യൂ സൗത്ത് വേൽസിൽ ഇത്തരത്തിൽ പിഴയും ഡീമെരിറ്റും ഈടാക്കിത്തുടങ്ങിയിരുന്നു. വികലാംഗർക്കുള്ള പാർക്കിങ് ഏരിയ കൈയടക്കുന്നവർക്ക് 531 ഡോളറാണ് ന്യൂ സൗത്ത് വേൽസിൽ പിഴയിനത്തിൽ ഈടാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP