Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാങ്കുകൾ പലിശനിരക്ക് വർധിപ്പിക്കുന്നു; മോർട്ട്‌ഗേജ് എടുത്തവർക്ക് തിരിച്ചടി; കുടുംബബജറ്റുകൾ താളം തെറ്റുന്നുവെന്ന് റിപ്പോർട്ട്

ബാങ്കുകൾ പലിശനിരക്ക് വർധിപ്പിക്കുന്നു; മോർട്ട്‌ഗേജ് എടുത്തവർക്ക് തിരിച്ചടി; കുടുംബബജറ്റുകൾ താളം തെറ്റുന്നുവെന്ന് റിപ്പോർട്ട്

മെൽബൺ: ഹോം ലോൺ എടുത്തവർക്ക് അധിക ബാധ്യത വരുത്തിക്കൊണ്ട് രാജ്യത്ത് മുമ്പന്തിയിലുള്ള മിക്ക ബാങ്കുകളും പലിശ നിരക്ക് വർധിപ്പിച്ചു. വെസ്റ്റ്പാക്ക്, കോമൺവെൽത്ത് ബാങ്ക്, നാഷണൽ ബാങ്ക് ഓസ്‌ട്രേലിയ എന്നീ പ്രമുഖ ബാങ്കുകൾ ഹോം ലോൺ പലിശ നിരക്ക് ഉയർത്തിയത് മോർട്ട്‌ഗേജ് എടുത്തിട്ടുള്ളവർക്ക് തിരിച്ചടിയായിരിക്കുകയാണ്. പലിശ നിരക്ക് വർധിപ്പിച്ചത് പ്രതിമാസ തിരിച്ചടവിൽ വർധന വരുമ്പോൾ അത് കുടുംബബജറ്റിനേയും പ്രതികൂലമായി ബാധിക്കുന്നു.

ഈ ശ്രേണിയിൽ അവസാനമായി പലിശ നിരക്ക് വർധിപ്പിച്ച നാഷണൽ ബാങ്ക് ഓസ്‌ട്രേലിയ പലിശ നിരക്കിൽ 5.6 ശതമാനം വർധനയാണ് വരുത്തിയിട്ടുള്ളത്. ഒക്ടോബർ 14ന് വെസ്റ്റ് പാക്ക് പലിശ നിരക്ക് വർധിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയതാണ് മറ്റു ബാങ്കുകളേയും ഇതേ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. വിവിധ ഹോം ലോണുകളുടെ പലിശ നിരക്ക് 0.20 ശതമാനം വർധിപ്പിക്കുമെന്നാണ് വെസ്റ്റ് പാക്ക് പ്രഖ്യാപിച്ചത്.

വെസ്റ്റ് പാക്കിന്റെ പുതിയ നിരക്ക് വർധവിന്റെ ഫലമായി മൂന്ന് ലക്ഷം ഡോളർ ലോണുള്ളവർ പ്രതിമാസ തിരിച്ചടവിൽ 46 ഡോളർ അധികം നൽകേണ്ടി വരും. വെസ്റ്റ് പാക്കിനു പിന്നാലെ പലിശ നിരക്ക് വർധിപ്പിച്ചുകൊണ്ട് കോമൺവെൽത്ത് ബാങ്കാണ് പ്രഖ്യാപനം നടത്തിയത്. നവംബർ 20 മുതൽ ഹോം ലോൺ പലിശ നിരക്ക് 0.15 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി ഉയർത്തുമെന്നാണ് കോമൺവെൽത്ത് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കോമൺവെൽത്തിൽ നിന്ന് ലോൺ എടുത്തവർ 300,000 ഡോളറിനാണെങ്കിൽ പ്രതിമാസം 28.17 ഡോളർ അധികമായി അടയ്ക്കണം. 400,000 ഡോളർ എടുത്തവർ പ്രതിമാസം 37.69 ഡോളർ അധികവും 500,000 ഡോളർ എടുത്തവർ പ്രതിമാസം 47.12 ഡോളർ അധികവും അടയ്ക്കണം. അതേസമയം നാഷണൽ ഓസ്‌ട്രേലിയ ബാങ്കിൽ നിന്ന് 300,000 ഡോളറിന്റെ ലോൺ എടുത്ത ഉപഭോക്താക്കൾക്ക് പ്രതിമാസ തിരിച്ചടവിൽ 32 ഡോളറിന്റെ വർദ്ധനവുണ്ടാകും. പ്രതിവർഷം 384 ഡോളറിന്റെയും വർദ്ധനവ് നേരിടണം. 500,00 ഡോളറിന്റെ ലോൺ എടുത്തവർ പ്രതിമാസം 53.37 ഡോളർ അധികമായും പ്രതിവർഷം 640 ഡോളർ അധികമായും അടയ്ക്കണം.

ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിച്ചതിനെ പ്രധാനമന്ത്രി വിമർശിച്ചു. ഇത് രാജ്യത്തിന്റെ സമ്പദ് ഘടനയെ ബാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിരക്കുകൾ കുടുംബബജറ്റിനെ ബാധിക്കുമെന്നും നിരക്കു വർധനയ്ക്ക് ബാങ്കുകൾ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെന്നും മാർക്കോം ടേൺബുൾ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP