Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

മറ്റൊരാളെ സ്‌നേഹിക്കുന്നുവെന്ന് അറിയിച്ചത് പ്രകോപനത്തിനു കാരണമായി; സിഡ്നിയിലെ ഇന്ത്യൻ ഡെന്റിസ്റ്റിനെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി തള്ളിയത് മുൻ കാമുകൻ

മറ്റൊരാളെ സ്‌നേഹിക്കുന്നുവെന്ന് അറിയിച്ചത് പ്രകോപനത്തിനു കാരണമായി; സിഡ്നിയിലെ ഇന്ത്യൻ ഡെന്റിസ്റ്റിനെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി തള്ളിയത് മുൻ കാമുകൻ

സ്വന്തം ലേഖകൻ

സിഡ്നിയിൽ ഇന്ത്യൻ വംശജയായ പ്രീതി റെഡ്ഡിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ മുൻ കാമുകനാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. കൊറോണർ നടത്തിയ അന്വേഷണത്തിലാണ് പ്രീതിയുടെ കൊലപാതകി ഡോ. ഹർഷവർധൻ നാർഡെ ആണെന്ന് കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം നാർഡെയും ട്രക്കിലേക്ക് വാഹനമിടിച്ചുകയറ്റി മരിച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ചിലാണ് സിഡ്നിയിലെ പെന്റിത്തിലുള്ള ഡെന്റിസ്റ്റ് പ്രീതി റെഡ്ഡിയെ കാണാതായത്. രണ്ടു ദിവസത്തിനു ശേഷം കിങ്സ്ഫോർഡിലെ ഒരു കാറിനുള്ളിൽ സ്യൂട്ട്കേസിലാക്കിയ നിലയിൽ പ്രീതിയുടെ മൃതദേഹം കണ്ടെത്തി.

പ്രീതിയുടെ മുൻ കാമുകനും, ടാംവർത്തിൽ ഡെന്റിസ്റ്റുമായ ഹർഷവർദ്ധൻ നാർഡെയ്ക്കൊപ്പമായിരുന്നു സിഡ്നിയിലെ ഒരു ഹോട്ടലിൽ പ്രീതിയെ അവസാനം കണ്ടത്. ഹോട്ടലിലെ ബാത്ത്റൂമിൽ വച്ച് പ്രീതിയെ കൊലപ്പെടുത്തിയ ശേഷം ഹർഷ് നാർഡെ മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് കൊറോണർ അന്വേഷണത്തിൽ കണ്ടെത്തി.

തലയ്ക്കടിയേറ്റും, കഴുത്തിലും പുറകിലും കുത്തേറ്റുമാണ് പ്രീതി മരിച്ചതെന്ന് ഡെപ്യൂട്ടി സ്റ്റേറ്റ് കൊറോണർ കാർമൽ ഫോർബ്സ് അറിയിച്ചു. മറ്റൊരാളെ സ്നേഹിക്കുന്നതായു വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നതായും പ്രീതി അറിയിച്ചതുകൊലപാതകത്തിനു കാരണമായെന്നാണ് കണ്ടെത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP