Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓസ്‌ട്രേലിയയ്ക്ക് ഭീകരാക്രമണ സാധ്യത ഏറെ: എയർപോർട്ടുകളിൽ കൂടുതൽ സുരക്ഷാ നടപടികളുമായി ഇമിഗ്രേഷൻ മന്ത്രി

ഓസ്‌ട്രേലിയയ്ക്ക് ഭീകരാക്രമണ സാധ്യത ഏറെ: എയർപോർട്ടുകളിൽ കൂടുതൽ സുരക്ഷാ നടപടികളുമായി ഇമിഗ്രേഷൻ മന്ത്രി

മെൽബൺ: ഓസ്‌ട്രേലിയയ്ക്ക് ഭീകരാക്രമണ സാധ്യത കൂടുതലുണ്ടെന്ന ഡൊമസ്റ്റിക് സ്‌പൈ ഏജൻസിയുടെ റിപ്പോർട്ടിനെ തുടർന്ന് എയർപോർട്ടുകളിലെ സുരക്ഷാ ശക്തമാക്കി. എയർപോർട്ടുകളിൽ നടപ്പാക്കുന്ന ശക്തമായ സുരക്ഷാ നടപടികളെക്കുറിച്ച് ഇമിഗ്രേഷൻ മിനിസ്റ്റർ സ്‌കോട്ട് മോറിസൺ ഉടൻ തന്നെ പ്രസ്താവന ഇറക്കുമെന്നാണ് റിപ്പോർട്ടുകൾ.

അടുത്തകാലത്തായി ഓസ്‌ട്രേലിയയ്ക്ക് ഭീകരാക്രമണ സാധ്യത വർധിച്ചതായാണ് എഎസ്‌ഐഒ ഡയറക്ടർ ജനറൽ ഡേവിഡ് ഇർവീൻ വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയയ്ക്കുള്ള ഭീകരാക്രമണ സാധ്യത മീഡിയം ലേവലിൽ നിന്ന് വർധിച്ചിരിക്കുന്നതായാണ് സ്‌പൈ ഏജൻസിയുടെ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഭീകരാക്രമണ സാധ്യത ഏറെ നാളായി നിലനിൽക്കുന്നതാണെന്നും അതിനാൽ എയർപോർട്ടുകളിൽ സുരക്ഷ ശക്തമാക്കുമെന്നുമാണ് ഇമിഗ്രേഷൻ മിനിസ്റ്റർ ചൂണ്ടിക്കാട്ടുന്നത്.

2003 മുതൽ ഓസ്‌ട്രേലിയയ്ക്ക് ഭീകരാക്രമണ സാധ്യത നിലനിൽക്കുന്നതാണ്. ഭീകരാക്രമണത്തെ ചെറുക്കുന്നതിനുള്ള നടപടികളാണ് ഉടൻ തന്നെ ഇമിഗ്രേഷൻ മിനിസ്റ്റർ പ്രഖ്യാപിക്കുന്നത്. ഇതിൽ കൂടുതൽ ശക്തമായ അഡ്വാൻസ് പാസഞ്ചർ പ്രോസസിങ് (എപിപി) സംവിധാനവും ഉൾപ്പെടും. ഓസ്‌ട്രേലിയയിൽ നിന്നു ഏതെങ്കിലും വിദേശ ഭീകരൻ രക്ഷപ്പെടാൻ ശ്രമിക്കുകയാണെങ്കിൽ അക്കാര്യം കസ്റ്റംസ് ഓഫീസർമാരെ അറിയിക്കുന്നതാണ് എപിപി സംവിധാനം. ഓസ്‌ട്രേലിയൻ മണ്ണിൽ ഏതെങ്കിലും തരത്തിലുള്ള ഭീകരവാദം അനുവദിക്കുന്നതല്ലെന്നും എന്തുവിലകൊടുത്തും ഇതിനെ തടയുമെന്നുമാണ് മോറിസൺ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തിൽ അടുത്തകാലത്ത് എയർപോർട്ടുകളിൽ കൗണ്ടർ ടെററിസം യൂണിറ്റുകളും പുതിയ ഡിപ്പാർച്ചർ ഇ- ഗേറ്റുകളും സ്ഥാപിച്ചിരുന്നു. ഭീകരവാദത്തെ ചെറുക്കാൻ എയർപോർട്ടുകളിൽ ശക്തമായ സുരക്ഷാ നടപടികൾ വരുമ്പോൾ ചില സന്ദർഭങ്ങളിൽ അത് വിമാനസർവീസുകളേയും ബാധിക്കുമെന്നും പറയപ്പെടുന്നു. എന്നാൽ ഇക്കാര്യങ്ങളൊക്കെ ഈ സാഹചര്യത്തിൽ അവഗണിക്കപ്പെടാവുന്നവയാണെന്നാണ് മോറിസൺ പറയുന്നത്. സുരക്ഷയ്ക്കാണ് മുൻഗണന.- മന്ത്രി കൂട്ടിച്ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP