Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിക്ടോറിയയിലും ആശങ്ക ഉയർത്തി കോവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ രോഗബാധ സ്ഥീരികരിച്ചത് 11 പേർക്ക്; പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമകാക്കി

വിക്ടോറിയയിലും ആശങ്ക ഉയർത്തി കോവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ രോഗബാധ സ്ഥീരികരിച്ചത് 11 പേർക്ക്; പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമകാക്കി

സ്വന്തം ലേഖകൻ

വിക്ടോറിയയിലുംആശങ്ക ഉയർത്തി കോവിഡ് കേസുകൾ ഉയരുന്നതോടെ നിയന്ത്രണം കർശനമാക്കി. ന്യൂ സൗത്ത് വെയിൽസിൽ നിന്ന് വിക്ടോറിയയിലേക്കെത്തിയ കോവിഡ്ബാധ കൂടുതൽ പേരിലേക്ക് പടർന്ന് പിടിക്കുകയാണ്.സംസ്ഥാനത്ത് ബുധനാഴ്ച 11 പേർക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചത്.

കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ എല്ലാ ഇൻഡോർ മേഖലകളിലും മാസ്‌ക് നിർബന്ധമാക്കി.ഇതോടെ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾ വ്യാഴാഴ്ച മുതൽ സ്‌കൂളിൽ മാസ്‌ക് ധരിക്കണം. കൂടാതെ, പൊതുസമൂഹവുമായി ഇടപെടുന്ന ജോലി ചെയ്യുന്നവർ ഓഫീസുകളിലും മാസ്‌ക് ധരിക്കേണ്ടതാണെന്ന് സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് രോഗബാധയിൽ കുറവ് വന്നപ്പോൾ കഴിഞ്ഞയാഴ്ച ഈ നിയന്ത്രണത്തെ ഇളവ് വരുത്തിയിരുന്നു. ഇതാണ് ബുധനാഴ്ച അർധരാത്രി മുതൽ വീണ്ടും നടപ്പാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് കെട്ടിടത്തിന് പുറത്ത് 1.5 മീറ്റർ അകലം പാലിക്കാൻ കഴിയാത്തിടത്ത് മാസ്‌ക് ധരിക്കണമെന്നതും നിര്ബന്ധമായി തുടരുന്നുണ്ട്. ഇതിന് പുറമെ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.

രോഗബാധിതർ സന്ദർശിച്ചതായി കരുതുന്ന 70 സ്ഥലങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.പടിഞ്ഞാറൻ മെൽബണിലെ ബാക്കസ് മാർഷ് ഗ്രാമർ സ്‌കൂളിൽ ജോലി ചെയ്യുന്നയാൾക്കും അവരുടെ രണ്ട് കുടുംബാംഗങ്ങൾക്കും ബുധനാഴ്ച വൈകിട്ട് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് സ്‌കൂൾ വൃത്തിയാക്കാനായി അടച്ചായി അധികൃതർ അറിയിച്ചു.

ബുധനാഴ്ച പ്രഖ്യാപിച്ച എട്ട് കേസുകൾക്ക് പുറമെയാണ് സ്‌കൂളിൽ ജോലി ചെയ്യുന്നയാൾക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് കേസുകൾ 11 ആയത്. ഒരാഴ്ചയിലേറെ കേസുകളൊന്നും ഇല്ലാതിരുന്ന വിക്ടോറിയയിൽ ഒറ്റ ദിവസം 11 കേസുകൾ റിപ്പോർട്ട് ചെയ്‌തോടെ ആശങ്ക ഉയർന്നിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP