Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതേ... അതിവേഗം പോക്കറ്റ് കാലിയാകും; മെൽബണിൽ ബുധനാഴ്ച മുതൽ മാസ്‌ക് നിർബന്ധം

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതേ... അതിവേഗം പോക്കറ്റ് കാലിയാകും; മെൽബണിൽ ബുധനാഴ്ച മുതൽ മാസ്‌ക് നിർബന്ധം

സ്വന്തം ലേഖകൻ

മെൽബൺ: വിക്ടോറിയയിൽ കൊറോണവൈറസ് ബാധ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ മാസ്‌കോ മറ്റ് മുഖാവരണങ്ങളോ ധരിക്കുന്നത് നിർബന്ധിതമാക്കി. വിക്ടോറിയയിൽ ഇന്നലെ 361 പേർക്കാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച സ്ഥിരീകരിച്ചതിലും എണ്ണം കൂടിയിട്ടുണ്ട്.

നാലു പേർ കൂടി സംസ്ഥാനത്ത് മരിക്കുകയും ചെയ്തു. പ്രായം 90കളിലുള്ള രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 38 ആയി. ഈ സാഹചര്യത്തിലാണ് മെൽബൺ മെട്രോപൊളിറ്റൻ മേഖലയിലും മിച്ചൽ ഷയറിലും മാസ്‌ക് നിർബന്ധിതമാക്കിയത്.

ബുധനാഴ്ച അർദ്ധരാത്രി മുതലാകും ഇത് നിലവിൽ വരിക. മെഡിക്കൽ ഗ്രേഡ് മാസ്‌ക് തന്നെ വേണമെന്നില്ലെന്നും, വീട്ടിലുണ്ടാക്കുന്ന മാസ്‌കോ, സ്‌കാർഫ് പോലുള്ള ഏന്തെങ്കിലും ഉപയോഗിച്ചോ വായും മൂക്കും മറച്ചാൽ മതി. മാസ്‌ക് ധരിക്കാത്തവരിൽ നിന്നും 200 ഡോളറാണ് പിഴയായി ഈടാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP