സപ്തതി നിറവിൽ മാർ ബോസ്കോ പുത്തൂർ; ആഘോഷങ്ങൾ 29ന് മെൽബൺ ഫോക്നാർ സെന്റ് മാത്യൂസ് ദേവാലയത്തിൽ

പോൾ സെബാസ്റ്റ്യൻ
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത അദ്ധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ സപ്തതിയിലേക്ക്. ഇടവക വൈദികൻ, സെമിനാരി പ്രൊഫസർ, തൃശൂർ അതിരൂപത വികാരി ജനറാൾ, കത്തീഡ്രൽ വികാരി, സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ ഡയറക്ടർ, മംഗലപ്പുഴ മേജർ സെമിനാരി റെക്ടർ, സീറോ മലബാർ സഭയുടെ ആദ്യത്തെ കൂരിയ ബിഷപ്പ്, സീറോ മലബാർ ഓസ്ട്രേലിയ രൂപതയുടെ പ്രഥമ ബിഷപ്പ് എന്നിങ്ങനെ നടന്നു കയറിയ വഴിത്താരകളെല്ലാം ശോഭിതമാക്കുകയും കർമ്മനൈപുണ്യവും നേതൃത്വസിദ്ധിയും ആസൂത്രണപാടവും കൊണ്ട് സീറോ മലബാർ സഭ വിശ്വാസി സമൂഹത്തിനും സഭാപിതാക്കന്മാർക്കും പ്രിയങ്കരമായിത്തീർന്ന വ്യക്തിത്വത്തിന് ഉടമയുമാണ് മാർ ബോസ്കോ പുത്തൂർ. വിവേകവും ലാളിത്യവും സൗഹൃദവും എല്ലാറ്റിനും ഉപരിയായി ദൈവഹിതം തിരിച്ചറിയാനുള്ള പാടവവും വിശുദ്ധിയും തീക്ഷണതയും പിതാവുമായി ഇടപഴകുന്നവർക്ക് അനുഭവഭേദ്യമാകും. സഭാ സേവനത്തിന്റെ വിവിധതലങ്ങളിൽ അനുഭവസമ്പന്നനായ മാർ ബോസ്കോ, തന്റെ കർമ്മരംഗങ്ങൾ ഏതായാലും, നേരിടേണ്ടി വരുന്ന വൈതരണികൾ എത്ര സങ്കീർണ്ണമായാലും, സ്വതസിദ്ധമായ പ്രസന്നത കൊണ്ടും ലളിതശൈലി കൊണ്ടും അവയെല്ലാം സമുചിതമായി കൈകാര്യം ചെയ്യുവാനുള്ള പിതാവിന്റെ നയചാതുര്യത ശ്രദ്ധേയമാണ്.
തൃശൂർ അതിരൂപതയ്ക്ക് വൈദീകരെയും സമർപ്പിതരെയും സംഭാവന ചെയ്യുന്നതിൽ സമ്പന്നമായ പറപ്പൂർ ഇടവകയിലെ, പുത്തൂർ അന്തോണി-കുഞ്ഞിലക്കുട്ടി ദമ്പതികളുടെ ഏഴ് മക്കളിൽ ഏറ്റവും ഇളയ മകനായി 1946 മെയ് 28 നാണ് ബിഷപ് ബോസ്കോ പുത്തൂരിന്റെ ജനനം. പറപ്പൂർ സെന്റ് ജോൺസ് സ്കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയതിനു ശേഷം തൃശൂർ തോപ്പ് മൈനർ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു. രണ്ടു വർഷത്തെ മൈനർ സെമിനാരി പഠനത്തിനു ശേഷം ദൈവശാസ്ത്ര പഠനത്തിനായി ആലുവ മംഗലപ്പുഴ സെമിനാരിയിലെത്തി. മംഗലപ്പുഴ സെമിനാരിയിൽ രണ്ടു വർഷത്തെ പഠനം പിന്നിട്ടപ്പോഴാണ് വത്തിക്കാനിലെ പ്രൊപ്പഗാന്ത കോളേജിൽ തുടർന്ന് പഠിക്കുവാൻ നിർദ്ദേശം ലഭിക്കുന്നത്. 1971 മാർച്ച് 27 ന് പ്രൊപ്പഗാന്ത കോളേജ് ചാപ്പലിൽ വച്ച് കർദ്ദിനാൾ ആഗ്നലോ റോസിയിൽ നിന്ന് വൈദീകപട്ടം സ്വീകരിച്ചു. തുടർന്ന് ബെൽജിയത്തിലെ ലുവൈൻ സർവ്വകലാശാലയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടി. 1975 ൽ തൃശൂർ രൂപതയിലെ ഒല്ലൂർ ഇടവകയിൽ സഹവികാരിയായി വൈദീകജീവിതം ആരംഭിച്ചു. തുടർന്ന് തോപ്പ് മൈനർ സെമിനാരിയിൽ ഒരു വർഷം ഫാദർ പ്രീഫെക്റ്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1977 മുതൽ 16 വർഷത്തോളം മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര അദ്ധ്യാപകനായിരുന്നു. ഇതിനിടയിൽ രണ്ടു മാസത്തോളം തൃശൂർ ബസിലിക്കായിൽ വികാരിയായും സേവനമനുഷ്ഠിച്ചു. 1992 മുതൽ മൂന്നു വർഷക്കാലം തൃശൂർ രൂപത മൈനർ സെമിനാരി റെക്ടറായി പ്രവർത്തിച്ചു. തുടർന്ന് തൃശൂർ അതിരൂപതയുടെ വികാരി ജനറാളായി ചുമതലയേറ്റു. തൃശൂർ രൂപത അദ്ധ്യക്ഷന്മാരായിരുന്ന മാർ ജോസഫ് കൂണ്ടുകുളത്തിന്റെയും മാർ ജേക്കബ് തൂങ്കൂഴിയുടെയും സേവനകാലത്ത് രൂപത വികാരി ജനറാളായി പ്രവർത്തിക്കാൻ ബിഷപ് ബോസ്കോയ്ക്ക് ഭാഗ്യം ലഭിച്ചു. വികാരി ജനറാൾ സ്ഥാനത്തു നിന്നും തൃശൂർ ലൂർദ്ദ് കത്തീഡ്രൽ വികാരിയായി മൂന്നുമാസത്തോളം സേവനം ചെയ്തു. തുടർന്ന് സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാർ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേറ്റു. സുറിയാനി ക്രിസ്താനികളുടെ ചരിത്രപരവും സംസ്കാരികവുമായ പൈതൃകസമ്പത്ത് സ്വരുകൂട്ടി 'സെന്റ് തോമസ് ക്രിസ്ത്യൻ മ്യൂസിയം' കാക്കനാട് മൗണ്ട് സെന്റ് തോമസിൽ യാഥാർത്ഥ്യമാക്കി. സെന്റ് തോമസ് ക്രിസ്ത്യൻ മ്യൂസിയത്തെ ഗവേഷണപ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമാക്കി മാറ്റാനും ബിഷപ്പ് ബോസ്കോയ്ക്ക് കഴിഞ്ഞു. ആറു വർഷത്തോളം റിസേർച്ച് സെന്ററിന്റെ ഡയറക്ടറായിരുന്ന ബിഷപ് ബോസ്കോ 2005ൽ ആലുവ മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി നിയമിതനായി. 2010 ഫെബ്രുവരി മാസത്തിൽ സീറോ മലബാർ സഭയുടെ പ്രഥമ കൂരിയാ ബിഷപ്പായി അഭിഷിക്തനായി. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വർക്കി വിതയത്തിലിന്റെ ആകസ്മിക വിയോഗത്തെ തുടർന്ന് സീറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. മെൽബൺ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഓസ്ട്രേലിയയിലെ സീറോ മലബാർ രൂപതയുടെ പ്രഥമ അദ്ധ്യക്ഷനായും ന്യൂസിലാൻഡിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായും 2014 മാർച്ച് 25ന് ബിഷപ്പ് ബോസ്കോ പുത്തൂർ ചുമതലയേറ്റു.
ഓസ്ട്രേലിയയുടെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിയേറി പാർത്തിരിക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിപ്പിച്ച് സഭാസമൂഹങ്ങൾക്ക് രൂപം കൊടുക്കുവാൻ ബിഷപ്പ് ബോസ്കോ പുത്തൂർ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. മെൽബൺ സീറോ മലബാർ രൂപതയുടെ കീഴിൽ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ 30ഓളം ഇടവകകൾ എല്ലാ ഞായറാഴ്ചയും ദിവ്യബലിയർപ്പണവും വിശ്വാസപരിശീലന ക്ലാസുകളുമായി സജീവമായി പ്രവർത്തിക്കുന്നു. ബോസ്കോ പിതാവിന്റെ നേതൃത്വത്തിൽ 25ഓളം വൈദീകരെ രൂപതിയിലെ വിവിധ ഇടവകകളിൽ അജപാലന സൗകര്യാർത്ഥം നിയമിച്ച് കഴിഞ്ഞു. ഓസ്ട്രേലിയയിലെ സീറോ മലബാർ രൂപതയുടെ ഭാവി പ്രതീക്ഷകളായ യുവതലമുറയെ സീറോ മലബാർ സഭാ വിശ്വാസത്തിൽ ആഴപ്പെടുത്തൂന്നതിന് സഹായകരമായ വിവിധങ്ങളായ പദ്ധതികൾ പിതാവ് നടപ്പിലാക്കിയിട്ടുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ടവരായ യുവജനങ്ങളെ ഒരുമിപ്പിച്ച് കൂട്ടുവാൻ പിതാവ് തന്നെ മുൻകയ്യെടുത്ത് രൂപതയിലെ യുവജന വിഭാഗത്തിന്റെ സഹായത്തോടെ യുവജന കൺവെൻഷനുകൾ ഭംഗിയായി സംഘടിപ്പിക്കുകയുണ്ടായി. അദ്ധ്യാപകനായും റെക്ടറായും ഏറെക്കാലം സെമിനാരിയിൽ ചിലവഴിച്ച ബിഷപ്പ് ബോസ്കോയുടെ ചിരകാലാഭിലാഷമായിരുന്നു മെൽബൺ സീറോ മലബാർ രൂപതയ്ക്ക് സ്വന്തമായി ഒരു മൈനർ സെമിനാരി. ഈ അടുത്ത കാലത്ത് കേരളത്തിലെ തൃശൂർ ജില്ലയിലുള്ള പഴയന്നൂരിൽ ആരംഭിച്ച മൈനർ സെമിനാരിയിലൂടെ, രൂപതയിൽ സേവനം ചെയ്യാൻ രൂപതയുടെ സ്വന്തമായ വൈദീകർ എന്ന, പിതാവിന്റെ സ്വപ്നമാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ പൂവണിയുന്നത്. വിശുദ്ധ അൽഫോൻസമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രലിന്റെയും രൂപത കാര്യാലയത്തിന്റെയും ബിഷപ്പ് റസിഡൻസിന്റെയും നിർമ്മാണ പ്രവർത്തനങ്ങളും രൂപത പാസ്റ്ററൽ സെന്ററും ഏറെ താമസിയാതെ ആരംഭിക്കുവാൻ സാധിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ബിഷപ്പ് ബോസ്കോ പുത്തൂർ.
ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ സപ്തതി ആഘോഷങ്ങൾ മെയ് 29ന് ഞായറാഴ്ച മെൽബണിലെ ഫോക്നാർ സെന്റ് മാത്യൂസ് ദേവാലയത്തിൽ വച്ച് നടക്കും. ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷപൂർവ്വമായ ദിവ്യബലിയിൽ രൂപതയിൽ സേവനം ചെയ്യുന്ന വൈദീകർ എല്ലാവരും സഹകാർമ്മികരായിരിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, വൈദിക സമിതി സെക്രട്ടറി ഫാ. എബ്രഹാം കുന്നത്തോളി, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ, വിവിധ ഇടവക പ്രതിനിധികൾ എന്നിവർ ആശംസകൾ നേരും. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും. ഓസ്ട്രേലിയയിൽ സേവനം ചെയ്യുന്ന മലയാളി വൈദീകരുടെ നേതൃത്വത്തിൽ പിതാവിന്റെ സപ്തതി ആഘോഷങ്ങൾ മെയ് 30 ന് മെൽബണിൽ വച്ചു നടക്കും. ഓസ്ട്രേലിയയിലെ വിവിധ രൂപതകളിൽ പ്രവർത്തിക്കുന്ന നിരവധി വൈദീകർ പിതാവിന് ആശംസകൾ നേരാനായി ഒരുമിച്ച് കൂടും.
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്