Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഹോട്ട്‌സ്‌പോട്ടുകളിൽ ലോക്ക്ഡൗൺ നിയന്ത്രണം ലംഘിക്കരുതേ; നിയമം തെറ്റിക്കുന്നവരിൽ നിന്നും പിഴ ഈടാക്കി തുടങ്ങി; കൊറോണാവൈറസ് വ്യാപിക്കുമ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

ഹോട്ട്‌സ്‌പോട്ടുകളിൽ ലോക്ക്ഡൗൺ നിയന്ത്രണം ലംഘിക്കരുതേ; നിയമം തെറ്റിക്കുന്നവരിൽ നിന്നും പിഴ ഈടാക്കി തുടങ്ങി; കൊറോണാവൈറസ് വ്യാപിക്കുമ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

സ്വന്തം ലേഖകൻ

വിക്ടോറിയയിൽ കൊറോണവൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോട്ട്‌സ്‌പോട്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പൊലീസ് പിഴ ഈടാക്കി തുടങ്ങി. മൂന്നാം ഘട്ട നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം കുറഞ്ഞത് ഏഴ് പേരിൽ നിന്ന് പിഴ ഈടാക്കിയതായി വിക്ടോറിയ പൊലീസ് അറിയിച്ചു.

മെൽബൺ ഹോട്ട്‌സ്‌പോട്ടുകളിൽ ഉള്ളവർ നാല് കാരണങ്ങൾക്ക് മാത്രമേ വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ പാടുള്ളൂ. ജോലിക്കായോ, സ്‌കൂളിലേക്കോ, വ്യായാമത്തിനോ, അവശ്യ സാധനങ്ങൾ വാങ്ങാനോ മാത്രമേ പുറത്തേക്ക് പോകാൻ അനുവാദമുള്ളൂ.

ലോക്ക്ഡൗൺ ചെയ്ത പ്രദേശങ്ങളിലുള്ളവർ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സ്ട്രീറ്റുകളിൽ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. ഈ നിയന്ത്രണങ്ങൾ പാലിക്കാത്തവരിൽ നിന്ന് പൊലീസ് പിഴ ഈടാക്കി തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP