Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിക്ടോറിയയിലെ കാട്ടുതീയിൽ 1500 ഏക്കറുകളോളം അഗ്‌നിക്കിരയായി; നൂറിലധികം വീടുകൾ അപകട ഭീഷണിയിൽ

വിക്ടോറിയയിലെ കാട്ടുതീയിൽ 1500 ഏക്കറുകളോളം അഗ്‌നിക്കിരയായി; നൂറിലധികം വീടുകൾ അപകട ഭീഷണിയിൽ

വിക്ടോറിയ:  വിക്ടോറിയയിൽ പടർന്നിരിക്കുന്ന കാട്ടുതീയിൽ വൻ നാശനഷ്ടം. 9 നഗരങ്ങളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ പ്രദേശത്തെ ഒരു വീട് പൂർണമായും കത്തി നശിച്ചു. നൂറിലധികം വീടുകൾ ഇപ്പോഴും ഭീഷണിയിലാണെന്നാണ് റിപ്പോർട്ടുകൾ.  കോബാ, ലാൻസ്ഫീൽഡ്, ബെൻലോക്, നുല്ലവാൽ എന്നിവിടങ്ങളിൽ ദി കൺട്രി ഫയർ അഥോറിറ്റി (സിഎഫ്എ)  എമർജൻസി വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് നാലേകാലോടെ കൂടുതൽ മുന്നറിയിപ്പുകൾ വിക്ടോറിയ ടൗണുകളായ കൂർലോംഗ്, മേരിക്‌നോൾ, നാർ നാർ ഗൂൺ നോർത്ത്, ടൈനോംഗ്, ബോണി ഡൂൺ എന്നിവിടങ്ങളിൽ പുറപ്പെടുവിച്ചിരുന്നു. സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്നതിന് മുമ്പ് പ്രദേശങ്ങൾ വിട്ട് പോകാനാണ് തദ്ദേശവാസികൾക്ക് നിർദ്ദേശം.

കിച്ചൺഹാംസ് റോഡ്, ഫ്രോസ്റ്റ്‌സ് റോഡ്, ഫീസീസ് റോഡ്, യങ്ങ്‌സ് റോഡ് എന്നിവിടങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി. നിയന്ത്രണാതീതമായ തീപിടിത്തത്തെ തുടർന്ന് നൂറുകണക്കിന് പേരെ മുൻകരുതലായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. മാസെഡോൻ റേഞ്ചസിൽ വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഭീഷണിയായി തീപിടിത്തം നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ബുധനാഴ്ച ലാൻസ് ഫീൽഡിൽ ആദ്യമായി പൊതുസ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. പരിസ്ഥിതി വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് ഇത് നിയന്ത്രണ വിധേയമാവുകയായിരുന്നു. എന്നാൽ അന്തരീക്ഷ ഊഷ്മാവ് 35 ഡിഗ്രി സെൽഷ്യസോളം ഉയർന്നതോടെ തീപിടിത്തം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. ശക്തമായി വീശിയടിക്കുന്ന കാറ്റ് സ്ഥിതിഗതികൾ വഷളാക്കുന്നുണ്ട്. 200ലധികം സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനങ്ങളുമായി രംഗത്ത് ഉള്ളത്.

കോബായിലെ ത്രീ ചെയിൻ റോഡിലെ വീടാണ് പൂർണമായും കത്തി നശിച്ചത്. പുക കാരണം റോഡ് യാത്രയും പല സ്ഥലങ്ങളിലും ക്ലേശകരമായിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ ഉണ്ടായ തീപിടുത്തങ്ങളേക്കാൾ വ്യാപ്തിയിലാണ് ഇപ്പോൾ അഗ്‌നിബാധ ഉണ്ടായിരിക്കുന്നതെന്ന് സിഎഫ്എ കമാന്റർ ഇയാൻ ഹെ അഭിപ്രായപ്പെട്ടു. വിക്ടോറിയയിലുടനീളം 200 ഓളം തീപിടുത്തങ്ങളാണ് ഉണ്ടായത്. ഇതിൽ തന്നെ 20 കേന്ദ്രങ്ങളിൽ ഇപ്പോഴും തീ അണഞ്ഞിട്ടില്ല. 1500 ഓളം ഏക്കറുകളിൽ തീപിടുത്തം വ്യാപിച്ചിരുന്നു.  

തീപിടുത്തം നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് വിക്ടോറിയ എമർജൻസി മാനേജ്‌മെന്റ് കമ്മീഷണർ ക്രെയ്ഗ് ലാപ്‌സ്ലെ പറഞ്ഞു. എന്നാൽ കോബാ റേഞ്ചുകളിൽ ഇത് നിയന്ത്രണവിധേയമാക്കാൻ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത താപനിലയും കാറ്റും തീപിടിത്തം വ്യാപിക്കാൻ കാരണമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട അധികൃതർ സമയാസമയങ്ങളിൽ നൽകുന്ന അടിയന്തിര മുന്നറിയിപ്പുകൾക്കനുസരിച്ച് തങ്ങളുടെ പ്രോപ്പർട്ടികളിൽ താമസിക്കണമോ വേണ്ടയോ എന്ന് ആളുകൾ തീരുമാനിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP