Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിപി കോ പേയ്‌മെന്റ് പദ്ധതിയിൽ വീണ്ടും മാറ്റങ്ങളുമായി സർക്കാർ; ഹെൽത്ത് ഗ്രൂപ്പുകളുടെ അഭിപ്രായം കൂടി പരിഗണനയിലെടുക്കുമെന്ന് ഹെൽത്ത് മിനിസ്റ്റർ

ജിപി കോ പേയ്‌മെന്റ് പദ്ധതിയിൽ വീണ്ടും മാറ്റങ്ങളുമായി സർക്കാർ; ഹെൽത്ത് ഗ്രൂപ്പുകളുടെ അഭിപ്രായം കൂടി പരിഗണനയിലെടുക്കുമെന്ന് ഹെൽത്ത് മിനിസ്റ്റർ

മെൽബൺ: പ്രധാനമന്ത്രി ടോണി അബോട്ടിന്റെ സ്വപ്‌ന പദ്ധതികളിൽ ഒന്നായ ജിപി കോ പേയ്‌മെന്റ് പദ്ധതിയിൽ വീണ്ടും മാറ്റങ്ങൾ വരുത്തിക്കൊണ്ട് പ്രാബല്യത്തിലാക്കുമെന്ന് സർക്കാർ. വിവാദമായിരിക്കുന്ന ഏഴു ഡോളർ ജിപി കോ പേയ്‌മെന്റിനു പകരം പദ്ധതിയിൽ മാറ്റം വരുത്തി നടപ്പിലാക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇക്കാര്യത്തിൽ ഹെൽത്ത് പ്രൊഫഷണലുകളുമായി ചർച്ച നടത്തുമെന്നും അവരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം മാത്രമേ ജിപി കോ പേയ്‌മെന്റിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അസിസ്റ്റന്റ് ട്രഷറർ ജോഷ് ഫ്രിഡൻബർഗ് വ്യക്തമാക്കി.

ജിപി കോ പേയ്‌മെന്റ് ഏതാണ്ട് അവസാനിപ്പിച്ച മട്ടിലായിരുന്നു ഇതിനു മുമ്പുള്ള സർക്കാരിന്റെ തീരുമാനങ്ങൾ. ജിപി സന്ദർശനത്തിന് ഏഴു ഡോളർ കോ പേയ്‌മെന്റ് ആയി നൽകണമെന്നുള്ളത് വിവാദമായതോടെയാണ് പദ്ധതി പാടേ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം അഞ്ചു ഡോളർ ജിപി കോ പേയ്‌മെന്റ് എന്ന തരത്തിൽ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമോ എന്ന് ഹെൽത്ത് മിനിസ്റ്റർ സൂസൺ ലേ ഡോക്ടർമാരോടും ഹെൽത്ത് ഗ്രൂപ്പുകളോടും ചർച്ച നടത്തുന്നുണ്ട്.

അഞ്ചു ഡോളർ ജിപി കോ പേയ്‌മെന്റിനും എതിരു നിൽക്കുന്ന പക്ഷം സർക്കാർ മെഡികെയർ റിബേറ്റ് മരവിപ്പിക്കുമെന്ന് ഹെൽത്ത് മിനിസ്റ്റർ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകിയതായും പറയപ്പെടുന്നു. മെഡികെയർ കോ പേയ്‌മെന്റ് എന്ന പദ്ധതി മെച്ചപ്പെട്ട പദ്ധതിയാണെന്നും ഇതിൽ ഒട്ടേറെ മാറ്റം വരുത്തിക്കൊണ്ടു തന്നെ നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നുമാണ് ഫ്രിഡൻബർഗ് പറയുന്നത്. ഹെൽത്ത് മിനിസ്റ്റർ ഇക്കാര്യത്തിൽ ഏറെ ശുഷ്‌ക്കാന്തി കാട്ടുന്നതിനാൽ ഇതുമായി മുന്നോട്ടു പോകാൻ തന്നെയാണ് സർക്കാർ ശ്രമമെന്നും പറയപ്പെടുന്നു.

മെഡിക്കൽ പ്രഫഷനിലുള്ളവരുമായുള്ള കൺസൾട്ടേഷനു ശേഷം മെച്ചപ്പെട്ട രീതിയിൽ തന്നെ കോ പേയ്‌മെന്റ് പദ്ധതി നടപ്പാക്കുന്നത് നല്ലതാണെന്ന് പ്രധാനമന്ത്രി ടോണി അബോട്ടും പ്രതികരിച്ചു. ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലാത്തതാണ് ഈ പദ്ധതി. ഇതു നടപ്പാക്കിയാൽ സർക്കാരിനെന്ന പോലെ ജനങ്ങൾക്കും ഏറെ ഉപകാരപ്രദമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ ന്യൂസിലാൻഡിൽ സന്ദർശനത്തിന് പോയിരിക്കുന്ന ടോണി അബോട്ട് താൻ തിരിച്ചെത്തിയാൽ ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായം തുറന്നു പറയുമെന്നും വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP