Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസൗത്ത് വേൽസിൽ ഗ്യാസ് വില വർധിക്കുന്നു; 0.9 ശതമാനം വില വർധനയ്ക്ക് സാധ്യത; വർഷം ആറു ഡോളർ മുതൽ 14 ഡോളർ വരെ അധിക ചെലവുണ്ടാകും

ന്യൂസൗത്ത് വേൽസിൽ ഗ്യാസ് വില വർധിക്കുന്നു; 0.9 ശതമാനം വില വർധനയ്ക്ക് സാധ്യത; വർഷം ആറു ഡോളർ മുതൽ 14 ഡോളർ വരെ അധിക ചെലവുണ്ടാകും

സിഡ്‌നി: ന്യൂ സൗത്ത് വേൽസിൽ ഗ്യാസ് വില വർധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷം 0.9 ശതമാനം വില വർധനയ്ക്കാണ് ഇൻഡിപെൻഡന്റ് പ്രൈസിങ് ആൻഡ് റെഗുലേറ്ററി നടപടി കൈക്കൊണ്ടിരിക്കുന്നത്. ഗ്യാസ് വില വർധന നടപ്പിലാകുന്നതു മൂലം കുടുംബങ്ങൾക്ക് വർഷം ആറു ഡോളർ മുതൽ 14 ഡോളർ വരെ അധികമായി ചെലവാക്കേണ്ടി വരുമെന്നും കണക്കാക്കുന്നു.

വർഷം ഒമ്പതു ഡോളറിലധികം വില വർധനയാണ് എജിഎൽ കസ്റ്റമേഴ്‌സിന് പ്രതീക്ഷിക്കാവുന്നത്. അടുത്ത സാമ്പത്തിക വർഷം മുതൽ ഇതു നടപ്പാക്കും. ഗ്യാസ് റീട്ടെയ്‌ലർമാരിൽ നിന്നുള്ള അപേക്ഷയെ തുടർന്നാണ് ഗ്യാസ് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഐപിഎആർടി ചെയർമാൻ ഡോ. പീറ്റർ ബോക്‌സാൽ വ്യക്തമാക്കി. റീട്ടെയ്‌ലേഴ്‌സിന് അവരുടെ നിർമ്മാണ ചെലവിൽ വർധന ഉണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ഗ്യാസ് വിലയിൽ 3.9 ശതമാനം വിലക്കുറവ് വരുത്തിയതിനു ശേഷം വില വർധിപ്പിക്കുന്നതിന് മൊത്തവ്യാപാരികളിൽ നിന്ന് സമ്മർദം ഉണ്ടായിരുന്നതായും ഡോ. പീറ്റർ വെളിപ്പെടുത്തി. നിലവിലുള്ള നാണ്യപ്പെരുക്ക നിരക്കിനെക്കാൾ കുറവാണ് ഗ്യാസ് വില വർധനയെന്നും ഉപയോക്താക്കൾക്ക് താങ്ങാൻ പറ്റുന്ന രീതിയിലാണ് ഗ്യാസ് വില വർധിപ്പിച്ചിരിക്കുന്നതെന്നും ഡോ. പീറ്റർ ചൂണ്ടിക്കാട്ടി.

ഗ്യാസ് വില വർധന മാർക്കറ്റ് കോൺട്രാക്ട് ഒപ്പുവച്ചിട്ടില്ലാത്ത 20 ശതമാനത്തോളം കുടുംബങ്ങളേയും ചെറുകിട ബിസിനസ് ഉപയോക്താക്കളേയും മാത്രമാണ് ബാധിക്കുകയെന്നും വിലയിരുത്തുന്നു. ഗ്യാസ് വില സംബന്ധിച്ച് ഐപിഎആർടിയുടെ അന്തിമ റിപ്പോർട്ട് ജൂണിലാണ് പുറത്തുവരിക. ജൂലൈ ഒന്നു മുതലായിരിക്കും പുതിയ ഗ്യാസ് വില നടപ്പാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP