Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ന്യൂ സൗത്ത് വെയിൽസിൽ വിദേശത്തു നിന്നും എത്തുന്നവർ ക്വാറന്റൈൻ തുക അടയ്ക്കണം; നാളെ മുതൽ ഒരാളുടെ ക്വാറന്റൈൻ ഫീസ് 3000 ഡോളർ

ന്യൂ സൗത്ത് വെയിൽസിൽ വിദേശത്തു നിന്നും എത്തുന്നവർ ക്വാറന്റൈൻ തുക അടയ്ക്കണം; നാളെ മുതൽ ഒരാളുടെ ക്വാറന്റൈൻ ഫീസ് 3000 ഡോളർ

സ്വന്തം ലേഖകൻ

വിദേശ രാജ്യങ്ങളിൽ നിന്നും ന്യൂ സൗത്ത് വെയിൽ തിരിച്ചെത്തുന്ന യാത്രക്കാരിൽ നിന്നും ക്വാറന്റൈൻ ചെലവ് ഈടാക്കിയാണ് ക്വാറന്റൈനിൽ താമസിപ്പിക്കുക. സർക്കാർ ചെലവിൽ ഹോട്ടൽ ക്വാറന്റൈൻ നൽകുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചതിനാലാണ് ഫീസ് ഈടാക്കുന്നത്.

മാർച്ച് 29 ന് സർക്കാർ ചെലവിലെ ഹോട്ടൽ ക്വാറന്റൈൻ നടപടികൾ തുടങ്ങിയ ശേഷം ഏറ്റവുമധികം പേർ തിരിച്ചെത്തിയത് സിഡ്‌നിയിലേക്കാണ്. 35,000ലേറെ പേർക്ക് ക്വാറന്റൈൻ ഒരുക്കിയതിലൂടെ 65 മില്യൺ ഡോളറാണ് സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത്.

Stories you may Like

നാളെ തിങ്കളാഴ്ച മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇത് ബാധകമാകുക. പ്രായപൂർത്തിയായ ഒരാളിൽ നിന്ന് 3,000 ഡോളറാണ് 14 ദിവസത്തെ ക്വാറന്റൈനായി ഈടാക്കുന്നത്. കുടുംബമായാണ് എത്തുന്നതെങ്കിൽ, പ്രായപൂർത്തിയായ ഒരാളിൽ നിന്ന് 3,000 ഡോളറും, മറ്റുള്ളവരിൽ നിന്ന് 1,000 ഡോളർ വീതവും ഈടാക്കും.

കുട്ടികൾക്ക് 500 ഡോളർ വീതമാണ് 14 ദിവസത്തെ ക്വാറന്റൈന് ഈടാക്കുക. അതായത്, രണ്ട് കുട്ടികളും രണ്ട് മുതിർന്നവരുമുള്ള ഒരു കുടുംബത്തിന് 5,000 ഡോളർ ക്വാറന്റൈൻ ഫീസായി നൽകേണ്ടിവരും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP