Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എല്ലാ ദിവസവും ഫോൺ വിളിക്കുന്ന മകനെ എത്ര വിളിച്ചിട്ടും ഫോണിൽ കിട്ടിയില്ല; മെൽബണിലെ ബന്ധു വഴി പൊലീസെത്തി വീടു തുറന്നപ്പോൾ കണ്ടത് മരിച്ച നിലയിൽ കിടക്കുന്ന അമിതിനെ; മലയാളി യുവാവിന്റെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കളും കുടുംബവും

എല്ലാ ദിവസവും ഫോൺ വിളിക്കുന്ന മകനെ എത്ര വിളിച്ചിട്ടും ഫോണിൽ കിട്ടിയില്ല; മെൽബണിലെ ബന്ധു വഴി പൊലീസെത്തി വീടു തുറന്നപ്പോൾ കണ്ടത് മരിച്ച നിലയിൽ കിടക്കുന്ന അമിതിനെ; മലയാളി യുവാവിന്റെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കളും കുടുംബവും

സ്വന്തം ലേഖകൻ

മെൽബൺ: എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയിൽ ഡോ.ഐ.സി. ബഞ്ചമിന്റെ മകൻ അമിത് ബഞ്ചമിൻ മെൽബണിലെ വസതിയിൽ മരിച്ച നിലയിൽ. 27 വയസ് മാത്രം പ്രായമുണ്ടായിരുന്ന അമിത് തിങ്കളാഴ്ച രാവിലെ പിതാവുമായി സംസാരിച്ചിരുന്നു.

എല്ലാ ദിവസവും മുടങ്ങാതെ വിളിച്ചിരുന്ന മകൻ ചൊവ്വയും ബുധനും വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചപ്പോൾ ഫോൺ എടുക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് ഡോ.ബഞ്ചമിൻ മെൽബണിലുള്ള ബന്ധു മുഖേന പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോൾ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മെൽബണിൽ സംസ്‌കരിക്കാനാണ് തീരുമാനം. മാതാവ് ഡോ.അനില ഏതാനും വർഷം മുമ്പാണ് മരിച്ചത്. ഏക മകനാണ് അമിത്. അവിവാഹിതനാണ്.

മൾട്ടി മീഡിയ കോഴ്‌സ് പൂർത്തിയാക്കിയ അമിത് മെൽബണിൽ ജോലി ചെയ്യുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP