Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ന്യൂ സൗത്ത് വെയിൽസിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും; വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈക്കം സ്വദേശിക്കായി ധനശേഖരണം നടത്തി മലയാളി സമൂഹം

ന്യൂ സൗത്ത് വെയിൽസിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം  നാട്ടിലെത്തിക്കും; വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈക്കം സ്വദേശിക്കായി ധനശേഖരണം നടത്തി മലയാളി സമൂഹം

സ്വന്തം ലേഖകൻ

ന്യൂ സൗത്ത് വെയിൽസിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃത്‌ദേഹം നാട്ടിലെത്തിക്കാൻ ശ്രമം.പോർട്ട് മക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈക്കംസ്വദേശി ജോംസൻ ജേക്കബിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായാണ് മലയാളി സമൂഹം ധനശേഖരണം നടത്തുന്നത്.

നവംബർ 28നായിരുന്നു 30 വയസുകാരനായ ജോംസന്റെ മൃതദേഹം വീടിനുള്ളിൽ കണ്ടത്.നഴ്സായി ജോലി ചെയ്തിരുന്ന ജോംസൻ ജേക്കബിന്റെ കുടുംബം കേരളത്തിലാണ്.ഒരു വർഷം മുൻപ് ക്വീൻസ്ലാന്റിൽ നിന്നും പോർട്ട് മക്വാറിയിൽ എത്തിയ ജോംസൺ ഒരു ഏജ്ഡ് കെയറിൽ സീനിയർ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തൊഴിൽ വിസയിലായിരുന്ന ഇദ്ദേഹം പെർമനന്റ് റെസിഡൻസി ലഭിക്കാനായുള്ള കാത്തിരിപ്പിലായിരുന്നു.

Stories you may Like

നവംബർ 28ന് ടൗൺവില്ലിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന ജോംസനെക്കുറിച്ച് സുഹൃത്തുക്കൾക്ക് വിവരം ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം നാട്ടിലെത്താൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും എടുക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചിലവും സംസ്‌കാരം നടത്തുന്നതിനുള്ള ചെലവിനുമായാണ് ധനസമാഹരണം നടത്തുന്നത്.ഭാര്യയും മൂന്നര വയസുള്ള മകനും അടങ്ങുന്നതാണ് ജോംസന്റെ കുടുംബം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP