Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹാമിൽട്ടണിൽ പനിയെ തുടർന്ന് മലയാളി ബാലൻ മരിച്ചു; മരണം വിളിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകനെ; എട്ട് വയസുകാരന്റെ മരണം വിശ്വസിക്കാനാവാതെ മലയാളി സമൂഹം; അലക്‌സാണ്ടറിന്റെ ശവസംസ്‌കാരം ഇന്ന്

ഹാമിൽട്ടണിൽ പനിയെ തുടർന്ന് മലയാളി ബാലൻ മരിച്ചു; മരണം വിളിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകനെ; എട്ട് വയസുകാരന്റെ മരണം വിശ്വസിക്കാനാവാതെ മലയാളി സമൂഹം; അലക്‌സാണ്ടറിന്റെ ശവസംസ്‌കാരം ഇന്ന്

ജോസ് എം ജോർജ്‌

ഹാമിൽട്ടൺ :ഹാമിൽട്ടണിൽ പനിയെ തുടർന്ന് മലയാളി ബാലൻ മരിച്ചു. കോട്ടയം സ്വദേശികളായ ദമ്പതികളുടെ എട്ട് വയസുകാരനായ മകൻ അലക്‌സാണ്ടർ ഫിലിപ്പാണ് മരിച്ചത്.

കുമരകം സ്വദേശി പുത്തൻ പുരയിൽ ജയ്ബു ഫിലിപ്പിന്റെയും കുടമാളൂർ മാങ്ങായി പറമ്പിൽ റിനാ ഫിലിപ്പിന്റെയും മകനാണ് അന്തരിച്ച അലക്‌സാണ്ടർ. ആറു വർഷം മുൻപാണ് ഈ കുടുംബം യു.കെയിൽ നിന്നും കുടിയേറിയത്. സോഷ്യൽ വർക്കറായ ജോ ബും നേഴ്‌സായ റീനയും ഹാമിൽട്ടണിൽ തന്നെയാണ് ജോലി ചെയ്യുന്നത്.

അലക്‌സാണ്ടർ ഫിലിപ്പിന്റെ ( 8) മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് സംസ്‌കരിക്കും. വെള്ളിയാഴ്ച 2.30 ന് ഹാമിൽട്ടൺ സെന്റ്.മേരീസ് കാത്തലിക് പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. 11 വയസുള്ള സാറ സഹോദരിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP