Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെൽബണിൽ മലയാളി വീട്ടമ്മ നിര്യാതനായി; മരണം വിളിച്ചത് ആദ്യകാല കുടിയേറ്റക്കാരിയായ ഓമല്ലൂർ സ്വദേശിനി

മെൽബണിൽ മലയാളി വീട്ടമ്മ നിര്യാതനായി; മരണം വിളിച്ചത് ആദ്യകാല കുടിയേറ്റക്കാരിയായ ഓമല്ലൂർ സ്വദേശിനി

ജോസ് എം ജോർജ്

മെൽബൺ :ആദ്യകാല മലയാളിയും മലയാളി അസേസിയേഷന്റെ തുടക്കക്കാരനുമായിരുന്ന ടോം ജോർജിന്റെ ഭാര്യ മേരി ജോർജ് (കുഞ്ഞു മോൾ) നിര്യാതയായി.

വ്യാഴാഴ്ച രാത്രി 9.45 നായിരുന്നു അന്ത്യം. വെർമണ്ട് എജ്ഡ് കെയറിന്റെ മാനേജിഗ് ഡയറക്ടറായിരുന്നു. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു മേരി ജോർജ് എന്ന കുഞ്ഞു മോൾ ആന്റി. ശവസംസ്‌കാരം പിന്നീട് ഓസ്‌ട്രേലിയായിൽ നടത്തപ്പെടും. മക്കൾ ഗാരി , ജെറി, എന്നിവരാണ്. ശാന്താളും പ്രീതയുമാണ് മരുമക്കൾ.

ജോർജിന്റെ പെട്ടെന്നുണ്ടായ വേർപാടിൽ വിക്ടോറിയാ മലയാളി അസോസിയേഷനും മലയാളി അസോസിയേഷൻ ഓഫ് സീനിയേഴ്‌സും മറ്റ് മലയാളി സംഘടനകളും അഗാഥമായ ദുഃഖം രേഖപ്പെടുത്തി. മലയാളി സമൂഹത്തിന് ഒട്ടനവധി സഹായങ്ങൾ നൽകിയ ഏവരുടെയും കുഞ്ഞുമോളാന്റിയുടെ വിയോഗം മലയാളികൾക്ക് തീരാദുഃഖമാണ് എന്ന് അസോസിയേഷനുകൾ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP