Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂസൗത്ത് വെയിൽസിൽ കൊറോണയ്ക്കു ശമനം: രണ്ടാഴ്ചയായി സാമൂഹിക വ്യാപനമില്ലെന്ന് റിപ്പോർട്ട്; കായികവിനോദങ്ങൾക്ക് അനുമതി

ന്യൂസൗത്ത് വെയിൽസിൽ കൊറോണയ്ക്കു ശമനം: രണ്ടാഴ്ചയായി സാമൂഹിക വ്യാപനമില്ലെന്ന് റിപ്പോർട്ട്; കായികവിനോദങ്ങൾക്ക് അനുമതി

സ്വന്തം ലേഖകൻ

ന്യൂ സൗത്ത് വെയിൽസിൽ കഴിഞ്ഞ രണ്ടാഴ്ചയിൽ കൊറോണ വൈറസ് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കായിക മത്സര വിനോദങ്ങൾ ജൂലായ് ഒന്ന് മുതൽ ആരംഭിക്കുവാൻ അനുമതി നൽകിയിരിക്കുകയാണ്.

ഓസ്‌ട്രേലിയയിൽ രോഗബാധ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരുന്ന ന്യൂ സൗത്ത് വെയിൽസിൽ കഴിഞ്ഞ രണ്ടാഴ്ചയിൽ ഒരു സാമൂഹിക വ്യാപനം പോലും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. എന്നാൽ വൈറസ് ബാധ കുറഞ്ഞെങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ന്യൂ സൗത്ത് വെയിൽസിൽ വൈറസ്ബാധ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖാപിച്ചത്. ജൂലായ് ഒന്ന് മുതൽ പൂർണതോതിൽ കായിക വിനോദങ്ങൾ അനുവദിച്ചു തുടങ്ങും. നിലവിൽ കളിക്കാരും ടീം അധികൃതരും ഉൾപ്പെടെ പത്ത് പേർക്ക് മാത്രമാണ് കെട്ടിടങ്ങൾക്ക് പുറത്തുള്ള (ഔട്ട്‌ഡോർ) കായിക വിനോദങ്ങളിൽ പങ്കെടുക്കാവുന്നത്.

എന്നാൽ ജൂലൈ ഒന്ന് മുതൽ ഇത്തരം നിയന്ത്രണങ്ങളുണ്ടാകില്ല. കോർപ്പറേറ്റ് ബോക്‌സുകളിൽ 50 പേരെ അനുവദിക്കും. മൽസരങ്ങൾ നടക്കുന്നയിടങ്ങളിലേക്ക് വരുന്നവരുടെ പേരും വിവരവുമെല്ലാം ശേഖരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണ-പാനീയ സ്റ്റോളുകളും മറ്റും ഇവിടെ തുറന്നു പ്രവർത്തിക്കുകയും ചെയ്യാം.

18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായുള്ള കായിക മത്സരങ്ങൾ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്നവർക്കുള്ള മത്സരങ്ങളും അനുവദിച്ചു തുടങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP