Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിക്ടോറിയയിൽ വർക്ക് ഫ്രം ഹോം കർശനമാക്കി; ഉത്തരവ് ലംഘിക്കുന്നവർക്കുമേൽ പിഴ ചുമത്താൻ നിർദ്ദേശം; ജൂൺ വരെയെങ്കിലും വർക്ക് ഫ്രം ഹോം തുടരേണ്ടി വരും

വിക്ടോറിയയിൽ വർക്ക് ഫ്രം ഹോം കർശനമാക്കി; ഉത്തരവ് ലംഘിക്കുന്നവർക്കുമേൽ പിഴ ചുമത്താൻ നിർദ്ദേശം; ജൂൺ വരെയെങ്കിലും വർക്ക് ഫ്രം ഹോം തുടരേണ്ടി വരും

സ്വന്തം ലേഖകൻ

കൊവിഡ് 19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ വർക്ക് ഫ്രം ഹോം ജോലി ചെയ്തിരുന്നവർ അതു തന്നെ തുടരുവാൻ നിർദ്ദേശം. കൂടുതൽ കർശനമാക്കിയാണ് ഉത്തരവ് വന്നിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കു മേൽ പിഴ ചുമത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച മുതൽ കൊറോണവൈറസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വരുന്നതിനിടെയാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. വർക്ക് ഫ്രം ഹോം എന്നത് ഇതുവരെ ഒരു നിർദ്ദേശം മാത്രമായിരുന്നു. എന്നാൽ, ഇനി മുതൽ അത് ചീഫ് ഹെൽത്ത് ഓഫീസറുടെ ഔദ്യോഗിക ഉത്തരവാണ്. അതിനാൽ തന്നെ, ഉത്തരവ് ലംഘിക്കുന്നവർക്കുമേൽ പിഴ ചുമത്താൻ കഴിയും എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

ജീവനക്കാരോട് ജോലിക്ക് വരാൻ ആവശ്യപ്പെടുന്ന തൊഴിൽ സ്ഥാപനങ്ങൾക്കു മേലും പിഴ ചുമത്താൻ കഴിയും. കുറഞ്ഞത് ജൂൺ മാസം കഴിയുന്നതുവരെയെങ്കിലും ഇതേ രീതി തുടരണം എന്നാണ് ഇപ്പോഴുള്ള നിർദ്ദേശം. അതേസമയം, വർക്ക് ഫ്രം ഹോം സാധ്യമല്ലാത്ത മേഖലകളിലുള്ളവർക്ക് ജോലി സ്ഥലത്തേക്ക് പോകുന്നത് തുടരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP