Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ് പ്രതിസന്ധിയിലായവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളും; ഓസ്‌ട്രേലിയൻ മലയാളികൾക്ക് കൈത്താങ്ങായി മലയാളി കൂട്ടായ്മകൾ സജീവം

കൊവിഡ് പ്രതിസന്ധിയിലായവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളും; ഓസ്‌ട്രേലിയൻ മലയാളികൾക്ക് കൈത്താങ്ങായി മലയാളി കൂട്ടായ്മകൾ സജീവം

സ്വന്തം ലേഖകൻ

സ്ട്രേലിയയിൽ കൊറോണ വൈറസ് രൂക്ഷമായതോടെ ജനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. വീടുകളിൽ നിന്നും പുറത്തിറങ്ങുവാനോ തൊഴിലെടുക്കുവാനോ സാധിക്കാത്ത അനേകം പേർ ഓസ്‌ട്രേലിയയിൽ ഉണ്ട്. അവർക്കുള്ള സഹായവുമായി സർക്കാർ സേവനങ്ങളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പ്രതിസന്ധിയിലായ മലയാളികൾക്ക് കൈത്താങ്ങായി നിരവധി മലയാളി കൂട്ടായ്മകളും പ്രവർത്തിക്കുന്നുണ്ട്. നിങ്ങൾ എന്ത് ആവശ്യമുണ്ടെങ്കിലും അതു ഭക്ഷണമോ മറ്റ് സഹായങ്ങളോ ആയാലും നിങ്ങളുടെ വീട്ടു പടിക്കൽ എത്തിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള മലയാളി കൂട്ടായ്മകളാണ് മുൻപോട്ടു വന്നിരിക്കുന്നത്.

കൊറോണവൈറസ് ബാധ ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത് രാജ്യാന്തര വിദ്യാർത്ഥികളെയാണ്. നിരവധി പേരാണ് പാർട്ട് ടൈം ജോലിയും പഠനവുമായി മുന്നോട്ടു പോയിരുന്നത്. ഷോപ്പുകളും ഹോട്ടലുകളും എല്ലാം അടച്ചതോടെ നിരവധി പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. നാട്ടിലേക്ക് കയറിവരുവാൻ കഴിയാത്ത സ്ഥിതിയുമായി. അത്തരത്തിൽ, സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന ഇവർക്ക് ഭക്ഷണവും ആരോഗ്യ വിദഗ്ധരുടെ സേവനവും മറ്റ് സഹായങ്ങളും നൽകാൻ നിരവധി മലയാളി കൂട്ടായ്മകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ക്വീൻസ്ലാന്റ്, ടാസ്‌മേനിയ തുടങ്ങിയ സ്ഥലങ്ങളിലാണ് മലയാളി കൂട്ടായ്മകൾ പ്രവർത്തിക്കുന്നത്. രോഗം ഏറ്റവും കൂടുതൽ ബാധിച്ച ന്യൂ സൗത്ത് വെയിൽസിൽ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടുന്ന മലയാളികളായ രാജ്യാന്തര വിദ്യാർത്ഥികൾക്ക് അവശ്യ സേവനങ്ങൾ നൽകുകയാണ് ഈ കൂട്ടായ്മകൾ.

സിഡ്‌നി മലയാളി അസോസിയേഷൻ - 02 8006 2110
NSW, Australia: Critical supplies community for COVID-19 Pandemic (ഫേസ്‌ബുക് ഗ്രൂപ്പ്)
ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ - 0420 549 806
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സിഡ്‌നി

വിക്ടോറിയ
വിക്ടോറിയയിലും നിരവധി കൂട്ടായ്മകളാണ് ഹെല്പ് ഡെസ്‌ക്കും മറ്റും രൂപീകരിച്ച് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്.

മെൽബൺ സെക്കുലർ ഫോറം - 0415 906 017
കേരളം മുസ്ലിം കൾച്ചറൽ സെന്റർ - 0433 300 173
കേരള ഹിന്ദു സൊസൈറ്റി ഓഫ് മെൽബൺ - 0431 871 998
നവോദയ വിക്ടോറിയ - 0430 959 886
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മെൽബൺ

ക്വീൻസ്ലാന്റ്
നവോദയ ബ്രിസ്ബൈൻ - 0469176003
ബ്രിസ്ബൈൻ അസോസിയേഷൻ ഓഫ് സ്റ്റുഡന്റസ് ആൻഡ് അലുമിനൈ (BAMSA)
സൗത്ത് ഓസ്‌ട്രേലിയ
ആവശ്യമായവർക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറികളുമെല്ലാം നൽകിവരുന്ന കൂട്ടായ്മകളും ഉണ്ട്.

അഡ്ലൈഡ് മെട്രോപൊളിറ്റൻ മലയാളി അസോസിയേഷൻ
മസ്റ്റാർഡ് സീഡ് ഫാമിലി പ്രോജക്ട് - 0468 359 145
ടാസ്‌മേനിയ
ഹൊബാർട്ട് മലയാളി അസോസിയേഷൻ
ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
കാൻബറ മലയാളി അസോസിയേഷൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP