Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൂൾവർത്ത്‌സിന്റെ സൂപ്പർമാർക്കറ്റുകളിൽ ഇന്ന് മുതൽ പാലിന് പത്ത് ശതമാനം വില വർദ്ധനവ്; ആൽദിയിലും കോൾസിലും പാൽ വി ഒരു ഡോളർ നിരക്കിൽ തന്നെ; കർഷകരെ സഹായിക്കാൻ പാൽവില ഉയർത്തണമെന്ന ആവശ്യം ശക്തം

വൂൾവർത്ത്‌സിന്റെ സൂപ്പർമാർക്കറ്റുകളിൽ ഇന്ന് മുതൽ പാലിന് പത്ത് ശതമാനം വില വർദ്ധനവ്; ആൽദിയിലും കോൾസിലും പാൽ വി ഒരു ഡോളർ നിരക്കിൽ തന്നെ; കർഷകരെ സഹായിക്കാൻ പാൽവില ഉയർത്തണമെന്ന ആവശ്യം ശക്തം

രൾച്ചയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കർഷരെ സഹായിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വൂൾവർത്ത്‌സിന്റെ സൂപ്പർക്കറ്റുകളിൽ ഇന്ന് മുതൽ പാൽ വില ഉയരും. എന്നാൽ ആൽദി, കോൾസ് എന്നി സൂപ്പർമാർക്കറ്റുകൾ വില ഉയർത്തില്ലന്നും അറിയിച്ച് കഴിഞ്ഞു.കുറഞ്ഞ വിലയ്ക്ക് പാൽ വിൽക്കുന്നതിനെതിരെ വൂൾവർത്ത്സിനും കോൾസിനുമെതിരെ ഏറെ നാളായി പ്രതിഷേധമുയരുന്നുണ്ട്. ഓസ്ട്രേലിയൻ പാലുൽപാദന മേഖലയെയും കർഷകരെയും ഈ നടപടി ബാധിക്കുന്നു എന്നാണ് വിമർശനം.

ഇതിനൊടുവിലാണ് പാൽവില വർദ്ധിപ്പിക്കാൻ വൂൾവർത്ത്സ് തീരുമാനിച്ചത്. വൂൾവർത്തിന്റെ ഹോം ബ്രാന്റ് പാലിന് പത്തു ശതമാനം വിലയാണ് കൂട്ടുന്നത്രണ്ടു ലിറ്റർ ബോട്ടിലിന് 2.20 ഡോളറും, മൂന്നു ലിറ്റർ ബോട്ടിലിന് 3.30 ഡോളറുമായിരിക്കും ഇന്ന് മുതൽ വില.

അധികമായി ലഭിക്കുന്ന വരുമാനം വൂൾവർത്ത്സിന് പാൽ നൽകുന്ന കർഷകർക്ക് കൈമാറുമെന്നും കമ്പനി അറിയിച്ചു.എന്നാൽ വൂൾവർത്ത്സിന്റെ നടപടി പിന്തുടരില്ലെന്ന് കോൾസും ആൽഡിയും അറിയിച്ചു. ഇത് ഉപഭോക്താക്കളുടെ ജീവിത ചെലവ് ഉയരാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വില വർധിപ്പിക്കില്ലെന്ന് കോൾസ് അറിയിച്ചത്.

450 ഓസ്ട്രേലിയൻ കർഷകരാണ് വൂൾവർത്ത്സിനുവേണ്ടി പാലുൽപാദിപ്പിക്കുന്നത്. 2011ലായിരുന്നു വൂൾവർത്തും കോൾസും ലിറ്ററിന് ഒരു ഡോളർ നിരക്കിൽ പാൽ വിറ്റു തുടങ്ങിയത്. പരസ്പരമുള്ള മത്സരത്തിന്റെ ഫലമായിട്ടായിരുന്നു ഈ വില കുറയ്ക്കൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP