Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ കൊണ്ടുവരാൻ പ്രത്യേക ചാർട്ടേഡ് വിമാനം; ടിക്കറ്റ് ബുക്ക് ചെയ്ത് നൂറോളം മലയാളികളും; നേരത്തെ എത്തിയവർ ഇപ്പോഴും വിവിധ ഹോട്ടലുകളിൽ ക്വാറന്റൈനിൽ

ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ കൊണ്ടുവരാൻ പ്രത്യേക ചാർട്ടേഡ് വിമാനം; ടിക്കറ്റ് ബുക്ക് ചെയ്ത് നൂറോളം മലയാളികളും; നേരത്തെ എത്തിയവർ ഇപ്പോഴും വിവിധ ഹോട്ടലുകളിൽ ക്വാറന്റൈനിൽ

സ്വന്തം ലേഖകൻ

ന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുടുങ്ങിപ്പോയ ഓസ്‌ട്രേലിയക്കാരെ തിരികെ സ്വന്തം രാജ്യത്തേക്ക് എത്തിക്കാൻ ചാർട്ടേഡ് വിമാന സൗകര്യം ഒരുക്കി അധികൃതർ. ചെന്നൈയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന വിമാനത്തിൽ ഓസ്‌ട്രേലിയക്കാർ മാത്രമല്ല, നൂറുകണക്കിന് മലയാളികളും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ യാത്രാ വിമാനങ്ങൾക്കടക്കം രാജ്യമെമ്പാടും പ്രഖ്യാപിച്ച വിലക്ക് മെയ് മൂന്നു വരെ നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. മാത്രമല്ല, രാജ്യത്തു നിന്നും എന്നു വിമാനസർവ്വീസുകൾ പുനരാരംഭിക്കുമെന്ന തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കാനായി ഓസ്‌ട്രേലിയ ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയും ഡൽഹിയിൽ നിന്ന് മെൽബണിലേക്ക് ഒരു ചാർട്ടേർഡ് വിമാനം സർവ്വീസ് നടത്തിരുന്നു. ഇതിൽ 400ലേറെ പേരാണ് വന്നത്. നിരവധി ഓസ്‌ട്രേലിയൻ ഇന്ത്യാക്കാർ ഉൾപ്പെടെയുള്ള ഇവർ ഇപ്പോൾ ഹോട്ടലുകളിൽ ക്വാറന്റൈനിലാണ്. കഴിഞ്ഞയാഴ്ച ഈ സർവീസ് ഏർപ്പാടാക്കിയ മൊണാർക്ക് എന്ന ബ്രിസ്‌ബൈൻ ആസ്ഥാനമായ കമ്പനി തന്നെയാണ് ചെന്നൈയിൽ നിന്നും വിമാനം ഏർപ്പെടുത്തിയിരിക്കുന്നത്.

നാളെ ഞായറാഴ്ച ഉച്ചയ്ക്കാണ് ചെന്നെയിൽ നിന്നും വിമാനം പുറപ്പെടുക. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കുമായാണ് ഈ വിമാനം ഏർപ്പെടുത്തിയത്. മാത്രമല്ല, 330ലേറെ പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതിൽ നൂറോളം മലയാളികളും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. കെടിസി എന്ന ട്രാൻസ്‌പോർട്ട് കമ്പനിയുടെ ബസിലായിരിക്കും മലയാളികൾ ചെന്നൈയിലേക്ക് പോകുകയെന്ന് യാത്ര ചെയ്യാനായി ടിക്കറ്റ് ബുക്ക് ചെയ്ത ചങ്ങനാശേരി സ്വദേശി ടിൻസൻ തോമസ് അറിയിച്ചു.

2,200 ഓസ്‌ട്രേലിയൻ ഡോളറാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രക്ക് ഒരാൾ 7,000 രൂപയാണ് നൽകേണ്ടത്.

അതേസമയം, ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനം ഉണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP