Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ വാടകഗർഭപാത്രം തേടുന്ന ഓസ്‌ട്രേലിയൻ ദമ്പതികൾക്ക് വിസ നിഷേധിക്കുന്നു; ഇന്ത്യൻ സറോഗസി മേഖല നേരിടുന്നത് ഗുരുതര വിപത്തുകൾ

ഇന്ത്യൻ വാടകഗർഭപാത്രം തേടുന്ന ഓസ്‌ട്രേലിയൻ ദമ്പതികൾക്ക് വിസ നിഷേധിക്കുന്നു; ഇന്ത്യൻ സറോഗസി മേഖല നേരിടുന്നത് ഗുരുതര വിപത്തുകൾ

മെൽബൺ: ഇന്ത്യൻ വാടകഗർഭപാത്രങ്ങൾക്കായി യുവതികളെ അന്വേഷിക്കുന്ന കുട്ടികളില്ലാത്ത ഓസ്‌ട്രേലിയൻ ദമ്പതികൾക്ക് ഇനി മുതൽ ഇന്ത്യ വിസ നിഷേധിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞാഴ്ച ഇന്ത്യൻ വാടക ഗർഭപാത്രത്തിലുണ്ടായ കുഞ്ഞിനെ ഓസ്‌ട്രേലിയൻ ദമ്പതികൾ സ്വീകരിക്കാതിരുന്നതിനെത്തുടർന്നാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ വാടകഗർഭപാത്രങ്ങൾ സ്വീകരിക്കാൻ തയാറായിരിക്കുന്ന ഓസ്‌ട്രേലിയക്കാരുടെ വിസാ അപേക്ഷകൾ തത്ക്കാലം മരവിപ്പിച്ചിരിക്കുകയാണ്. സറോഗസി (വാടകഗർഭധാരണം)ക്കായി ഇന്ത്യയിലേക്ക് വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ ദമ്പതികളുടെ വിസാ അപേക്ഷകൾ മരവിപ്പിച്ചിരിക്കുകയാണെന്നും നിലവിൽ വാടകഗർഭധാരണം കഴിഞ്ഞിട്ടുള്ള ദമ്പതികൾക്ക് ഇന്ത്യയിലെത്തിച്ചേരാനുള്ള വിസയിൽ കാലതാമസം നേരിടുമെന്നും വ്യക്തമാകുന്നു.

വാടകഗർഭധാരണം കഴിഞ്ഞിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം ഇടിത്തീ പോലെയായിരിക്കുകയാണ് ഇന്ത്യൻ സർക്കാരിന്റെ പുതിയ തീരുമാനം. വാടകഗർഭധാരണം കഴിഞ്ഞിട്ടുള്ള യുവതികളുടെ പ്രസവത്തിന് ദമ്പതികൾ കൃത്യസമയത്തെത്തി കുഞ്ഞിനെ ഏറ്റെടുക്കുന്നതിൽ വീഴ്ച വരുമോയെന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇന്ത്യയിൽ വാടകഗർഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ ക്ഷേമം മുൻനിർത്തിയാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളുന്നതെന്ന് സിഡ്‌നിയിലെ ഇന്ത്യൻ കോൺസുലേറ്റ് സറോഗസി അഡ്വക്കേറ്റ്‌സിലുള്ള പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 2012-ൽ ഇന്ത്യൻ യുവതിയിൽ വാടകഗർഭധാരണത്തിലൂടെ ജനിച്ച ഇരട്ടക്കുട്ടികളിലൊരാളെ ഓസ്‌ട്രേലിയൻ ദമ്പതികൾ ഇന്ത്യയിൽ ഉപേക്ഷിച്ചുപോന്നുവെന്ന വാർത്ത അടുത്ത കാലത്ത് പുറത്തായിരുന്നു. രണ്ടു കുട്ടികളെ പോറ്റാനുള്ള സാമ്പത്തിക ശേഷി തങ്ങൾക്കില്ലയെന്ന കാരണത്താലാണ് ഓസ്‌ട്രേലിയൻ ദമ്പതികൾ ഒരു കുഞ്ഞിനെ ഇന്ത്യയിൽ ഉപേക്ഷിച്ചത്.

സറോഗസി ഇപ്പോൾ വ്യാപകമായ സാഹചര്യത്തിൽ ഇന്ത്യൻ യുവതികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഓസ്‌ട്രേലിയൻ പൗരത്വം നൽകുമെന്ന കാര്യത്തിൽ ഓസ്‌ട്രേലിയൻ സർക്കാർ ഉറപ്പ് നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നവർക്കു മാത്രമേ വിസ നൽകുകയുള്ളൂവെന്നാണ് കോൺസുലേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ സറോഗസിയിലൂടെ ജനിക്കുന്ന കുട്ടികളെ ദമ്പതികൾ പിന്നീട് ദത്തെടുക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും ലഭിക്കുന്നില്ല. സറോഗസിയെക്കുറിച്ച് മാർഗനിർദേശങ്ങൾ ഇന്ത്യയിലുണ്ടെങ്കിലും അവ നടപ്പാക്കാൻ ഉതകുന്ന തരത്തിൽ നിയമനിർമ്മാണങ്ങളൊന്നും നടന്നിട്ടുമില്ല. ഇവ സംബന്ധിച്ച നിയമനിർമ്മാണ് വർഷങ്ങളായി പാർലമെന്റിന്റെ പരിഗണനയിലാണു താനും.

സർക്കാർ ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തുന്നതു വരെ ഇതിൽ ഇടപെടുന്ന ക്ലിനിക്കുകൾ തങ്ങൾക്കിഷ്ടമുള്ളതുപോലെയാണ് കാര്യങ്ങൾ നടത്തുക. അതുകൊണ്ടു തന്നെ ഇക്കാര്യത്തിലുള്ള പ്രശ്‌നങ്ങൾ ഇതേപോലെ തുടരുകയും ചെയ്യുമെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സറോഗസി അഡ്വക്കേറ്റ് അനുരാഗ് ചൗള വ്യക്തമാക്കുന്നു. വ്യക്തമായ നിയമങ്ങൾ നിലവിലില്ലാത്തതിനാൽ വാടകഗർഭധാരണത്തിന് എത്തുന്ന ദമ്പതികളും അവരുടെ ഇഷ്ടംപോലെ കാര്യങ്ങൾ നീക്കുന്നു. അതാണ് കുട്ടികളെ ഇന്ത്യയിൽ തന്നെ ഉപേക്ഷിച്ചുപോകാൻ കാരണമാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP