Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓസ്‌ട്രേലിയയിൽ മിനിമം വേതനം 2.5 ശതമാനം വർദ്ധിപ്പിച്ചു; കുറവ് വേതനം ലഭിക്കുന്നവർക്ക് ഇനി മണിക്കൂറിൽ 20.33 ഡോളർ വേതനം ലഭ്യമാകും

ഓസ്‌ട്രേലിയയിൽ മിനിമം വേതനം 2.5 ശതമാനം വർദ്ധിപ്പിച്ചു; കുറവ് വേതനം ലഭിക്കുന്നവർക്ക് ഇനി മണിക്കൂറിൽ 20.33 ഡോളർ വേതനം ലഭ്യമാകും

സ്വന്തം ലേഖകൻ

സ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന കുറവ് വേതനം ലഭിക്കുന്ന തൊഴിലാളികളുടെ മിനിമം വേതനം വർദ്ധിപ്പിച്ചു. മണിക്കൂറിൽ 20.33 ഡോളർ വരെ ഇനി സമ്പാദിക്കാവുന്ന തരത്തിലാണ് വേതനം വർദ്ധിപ്പിച്ചത്. ഫെയർ വർക്ക് കമ്മീഷൻ മിനിമം വേതനത്തിൽ 2.5% വർദ്ധനവ് ആണ് കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ കോവിഡ്പാൻഡെമിക് ബാധിച്ച വ്യവസായങ്ങൾക്ക് ശമ്പള വർദ്ധനവ് വൈകുമെന്നും സൂചനയുണ്ട്.

അതായത് പുതിയ വേതനവർദ്ധനവ് നടപ്പിലാകുന്നതോടെ പുതിയ മുഴുവൻ സമയ ജോലിക്കാർക്ക് മിനിമം വേതനം ആഴ്ചയിൽ 772.60 ഡോളർ ആയിരിക്കും. ഓസ്ട്രേലിയയിലെ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് 18.80 ഡോളർ വർദ്ധനവാണ് വന്നിരിക്കുന്നത്.

ജനറൽ റീട്ടെയിൽ മേഖലയിലുള്ള തൊഴിലാളികൾക്ക് സെപ്റ്റംബർ വരെ ശമ്പള വർദ്ധനവ് ലഭിക്കില്ല, അതേസമയം വ്യോമയാന, ടൂറിസം, ഫിറ്റ്‌നസ്, ചില റീട്ടെയിൽ വ്യാപാര മേഖലകളിലെ തൊഴിലാളികൾക്ക് നവംബർ വരെ യും ശമ്പള വർദ്ധനവിനായി കാത്തിരിക്കേണ്ടിവരും. മറ്റെല്ലാ തൊഴിലാളികൾക്കും ജൂലൈ 1 മുതൽ വർദ്ധനവ് ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP