Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോളറിന് വീണ്ടും ഇടിവ്; റിസർവ് ബാങ്ക് ഗവർണറുടെ പ്രസ്താവന തിരിച്ചടിയായി; പലിശ ഇളവ് ഇനിയും സാധ്യമല്ലെന്ന് ഗ്ലെൻ സ്റ്റീവൻസ്

ഡോളറിന് വീണ്ടും ഇടിവ്; റിസർവ് ബാങ്ക് ഗവർണറുടെ പ്രസ്താവന തിരിച്ചടിയായി; പലിശ ഇളവ് ഇനിയും സാധ്യമല്ലെന്ന് ഗ്ലെൻ സ്റ്റീവൻസ്

മെൽബൺ: വർഷാന്ത്യത്തിലുള്ള റിസർവ് ബാങ്ക് ഗവർണറുടെ പ്രസ്താവനയെത്തുടർന്ന് ഓസ്‌ട്രേലിയൻ ഡോളർ വില വീണ്ടും ഇടിഞ്ഞു. ഓസ്‌ട്രേലിയൻ ഡോളർ 75 യുഎസ് സെന്റിന് അടുത്തെത്തുമെന്നുള്ള റിസർവ് ബാങ്ക് ഗവർണർ ഗ്ലെൻ സ്റ്റീവൻസിന്റെ വെളിപ്പെടുത്തലാണ് ഡോളറിന് തിരിച്ചടിയായിരിക്കുന്നത്. ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഗ്ലെൻ സ്റ്റീവൻസ് ഡോളർ വിലയെക്കുറിച്ച് തുറന്നടിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേസമയത്ത് ഓസ്‌ട്രേലിയൻ ഡോളർ 95 യുഎസ് സെന്റിൽ നിന്നപ്പോൾ ഡോളർ വില 85 യുഎസ് സെന്റിൽ എത്തുമെന്ന് ഗ്ലെൻ സ്റ്റീവൻസ് പറഞ്ഞിരുന്നു. അതു യാഥാർഥ്യമായ സാഹചര്യത്തിലാണ് വീണ്ടും ഡോളറിന്റെ ഭാവിയെക്കുറിച്ച് റിസർവ് ബാങ്ക് ഗവർണർ പ്രവചിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ ഡോളർ ഇനി 75 യുഎസ് സെന്റിൽ എത്തുമെന്നും അതേസമയം ഡോളറിന്റെ വില പിടിച്ചു നിർത്താൻ ആർബിഎയുടെ ഭാഗത്തു നിന്ന് മെച്ചപ്പെട്ട പ്രയത്‌നങ്ങളൊന്നും സാധ്യമല്ലെന്നും സ്റ്റീവൻസ് വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റീവൻസിന്റെ പ്രസ്താവന അച്ചടിച്ചു വന്നപ്പോൾ തന്നെ ഇന്നലെത്തെക്കാൾ വിലയിടിവ് ഡോളറിന് സംഭവിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയയുടെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി ഉയർന്നതും ഡോളർ വിലയിൽ ഇടിവിനു കാരണമായി. കമോദിറ്റി എക്‌സ്‌പോർട്ട് വാല്യു ഇടിയുന്നതാണ് ഡോളർ വില ഇടിയാൻ കാരണമാകുന്നതാണെന്നാണ് സ്റ്റീവൻസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്നു രാവിലെ 82.75 യുഎസ് സെന്റിനാണ് ഡോളർ വ്യാപാരം നടന്നത്. അതേസമയം ഡോളർ വിലയിടിവ് ഷെയർ മാർക്കറ്റിലും പ്രകടമായി. വെസ്റ്റ് ടെക്‌സാസ് ക്രൂഡ് ഓയിൽ, ബ്രെന്റ് ക്രൂഡ് തുടങ്ങിയവയുടെ വ്യാപാരത്തിലും വൻ ഇടിവാണ് സംഭവിച്ചത്.

അതേസമയം ഡോളർ വില ഇടിവ് തുടരുമെങ്കിലും പലിശ നിരക്കിൽ ഇനിയും ഇളവ് പ്രതീക്ഷിക്കേണ്ടെന്നു തന്നെയാണ് ഗ്ലെൻ സ്റ്റീവൻസ് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഓസ്‌ട്രേലിയൻ ഡോളർ വില ഇടിവു നേരിട്ടു തുടങ്ങിയപ്പോൾ തന്നെ അടുത്ത മാർച്ചിൽ റിസർവ് ബാങ്ക് പലിശ ഇളവ് വരുത്തുമെന്ന് ചില ഇക്കണോമിക് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇവരുടെയൊക്കെ വായടയ്ക്കുന്ന പ്രസ്താവനയാണ് ഇപ്പോൾ സ്റ്റീവൻസ് നടത്തിയിരിക്കുന്നത്.

പലിശ നിരക്കിൽ റിസർവ് ബാങ്കിന് ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്നും ഇതിനു മുകളിൽ ഇളവ് നൽകാൻ സാധിക്കില്ലെന്നും ആർബിഎ ഗവർണർ വ്യക്തമാക്കി. പലിശ നിരക്കിൽ ഇളവു വരുത്തുന്നതുകൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുപിടിക്കാമെന്ന് താൻ കരുതുന്നില്ല. അതേസമയം വീടുവിപണിയിൽ കാണുന്ന ഉണർവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ആത്മവിശ്വാസം പകരാൻ സാധിക്കുന്നതാണെന്നും ഇതിന്റെ ചുവടു പിടിച്ചുവേണം സമ്പദ് രംഗം മെച്ചപ്പെടുത്താനെന്നും സ്റ്റീവൻസ് ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP