Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കലയുടെ മാമാങ്കമായ സിഡ്‌നി കലോത്സവത്തിന് വർണാഭമായ സമാപനം

കലയുടെ മാമാങ്കമായ സിഡ്‌നി കലോത്സവത്തിന് വർണാഭമായ സമാപനം

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയൻ മലയാളികളുടെ ഹൃദയത്തുടിപ്പുകൾ നിറഞ്ഞു നിന്ന കലയുടെ മാമാങ്കമായ സിഡ്‌നി കലോത്സവത്തിന് കൊടിയിറങ്ങി. ഓസ്‌ട്രേലിയിലെ ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കൗൺസിൽ അരവിൻഡ്രം ബാനർജി സമാപന സമ്മേളനത്തിന് തിരി കൊളുത്തി.'നാനാത്വത്തിൽ ഏകത്വമെന്ന ആർഷ സംസ്‌കാരത്തിന്റെ മഹനീയ ഉദാഹരണങ്ങളാണ് ഇന്ത്യൻ സമൂഹത്തിലെ ഇത്തരം കൂട്ടായ്മകളെന്നു' അദ്ദേഹം ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു.

സിഡ്‌നിയിലെ ആദ്യകാല കുടിയേറ്റ മലയാളികളിലെ പ്രമുഖനായ കെ രാമൻ അയ്യർ, ഓസ്‌ട്രേലിയൻ മലയാളി ഇസ്ലാമിക അസോസിയേഷൻ സെക്രട്ടറി ഷിയാഫിൻ ബഷീർ, അമ്മയുടെ പ്രതിനിധി ജസ്റ്റിൻ ആബേൽ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു ഓസ്‌ട്രേലിയയിൽ മലയാള ഭാഷയുടെ വളർച്ചയ്ക്കും പ്രചരണത്തിനും പങ്കു വഹിക്കുന്ന പ്രമുഖ സംഘടനകളെയും മാദ്ധ്യമങ്ങളെയും സമ്മേളനത്തിൽ ആദരിച്ചു.

മലയാള ഭാഷയുടെ പ്രചരണത്തിനും പരിശീലനത്തിനുമായി മലയാള പഠന കളരി നടത്തുന്ന ബാലകൈരളിയും പുരസ്‌കാരത്തിന് അർഹയായി.16, 17 തീയതികളിൽ നടന്ന കലാ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കി.കലാതിലകമായി അമ്മു വർഗീസിനെ തിരഞ്ഞെടുത്തു. 

മലയാളി മൈഗ്രേഷൻ അസോസിയേഷൻ( അമ്മ) നേതൃത്വം നല്കിയ സിഡ്‌നി കലോത്സവം മലയാളികളുടെ ഹൃദയത്തിലും ചരിത്രത്തിലും ഒന്നു പോലെ ഇടം പിടിച്ചു കൊണ്ട് നൃത്ത നൃത്ത്യങ്ങളുടെ അകമ്പടിയോടെ സമാപിച്ചു.

കലോത്സവത്തോട് അനുബന്ധിച്ച് കേരള ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു.ക്രിസ് അന്തോണിയായിരുന്നു പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ, ഫെയ്ൻസൺ ഫ്രാൻസിസ് ആണ് പബ്ലിക് റിലേഷൻസ് ഓഫീസർ

വിവിധ മത്സരങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിജയികൾ:

കഥാരചന (ജൂണിയർ): ബ്ലസി ഫെർണാണ്ടസ്, ഹന്ന ബെൻസൺ, അന്ന സോണി, ഫോട്ടോഗ്രഫി: രഞ്ജിത് രേഷ്മ, പെൻസിൽ ഡ്രോയിംങ് (ജൂണിയർ): അമ്മു വർഗീസ്, ഹന്ന ബെൻസൺ, സീനിയർ: ലക്ഷ്മി ശശിധരൻ, കവിതാ രചന : ലക്ഷ്മി ശശിധരൻ, ലേഖനമത്സരം (ജൂണിയർ): ബ്ലെസി ഫെർണാണ്ടസ്, അമ്മു വർഗീസ്, പെൻസിൽ ഡ്രോയിംങ്: സനിത സോണി, സ്‌നേഹ സോണി, നേഹ സജീഷ്, പെൻസിൽ ഡ്രോയിംങ് സീനിയർ: മിനി ഓസ്‌കർ, ലളിതഗാനം ജൂണിയർ: കെസിയ മാത്യു ഗൗരിനന്ദന ബാബുരാജ്, സീനിയർ: കവിത ജീൻ പ്രേംനാഥ്, മിനി ഓസ്‌കർ, ദിവ്യ ഗോഡ്ഫ്രി, ഫിലിം സോംങ് ജൂണിയർ: ഷാർലറ്റ് ജിനു, കെസിയ മാത്യു, ഗൗരിനന്ദന ബാബുരാജ്, സീനിയർ: കവിത ജീൻ പ്രേംനാഥ്, മിനി ഓസ്‌കർ, രശ്മി രാധാകൃഷ്ണൻ, കവിതാപാരായണം, ജൂണിയർ: നേഹ സജീഷ്, ബ്ലെസി ഫെർണാണ്ടസ്, ബ്രിട്ടൽ ഫെർണാണ്ടസ് (ഇരുവർക്കും രണ്ടാം സ്ഥാനം), അലീന ഓസ്‌കർ, സീനിയർ; കവിത ജീൻ പ്രേംനാഥ്, മിനി ഓസ്‌കർ, ജോയി സക്കറിയാസ്, ഗ്രൂപ്പ് സോംങ്: ലിബിയ ബോസ്‌കോ ആൻഡ് ടീം, ഫാൻസി ഡ്രസ് ജൂണിയർ: ബ്ലെസി ഫെർണാണ്ടസ്, സ്മിത സോണി, ബ്രിട്ടൽ ഫെർണാണ്ടസ്, സിനിമാറ്റിക് ഡാൻസ് ജൂണിയർ: അമ്മു വർഗീസ്, ഷാർലറ്റ് ജിനു, സീനിയർ: ശ്രീജ ഗോപാൽ. ഗ്രൂപ്പ്: രാധിക രാജൻ ആൻഡ് ടീം, നിത്യ ഏബ്രാഹാം ആൻഡ് ടീം, ഷാർലറ്റ് ജിനു ആൻഡ് ടീം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP