Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്യാൻബറായിൽ അൽഫോൻസാമ്മയുടെ തിരുനാൾ ഒക്ടോബർ മൂന്നു മുതൽ

ക്യാൻബറായിൽ അൽഫോൻസാമ്മയുടെ തിരുനാൾ ഒക്ടോബർ മൂന്നു മുതൽ

ക്യാൻബറ: സീറോ മലബാർ സഭയുടെ ക്യാൻബറ സെന്റ് അൽഫോൻസാ ചർച്ചിൽ ഒക്‌ടോബർ  3, 4, 5 തീയതികളിൽ ഇടവക മദ്ധ്യസ്ഥതയുടെ തിരുനാളും ഇടവക ദിനാചരണവും നടത്തുന്നു. മൂന്നിന് വൈകുന്നേരം ആറിന് കൊടിയേറ്റ്, ചെണ്ടമേളം തുടർന്ന് കുർബാന.

നാലിന് ശനിയാഴ്ച രാവിലെ 08.30-ന് കുട്ടികളുടെയും മുതിർന്നവരുടെയും കായികമത്സരങ്ങൾ മെറിസി കോളേജ് ഗ്രൗണ്ട് ബ്രാഡനിൽ വച്ച് നടത്തപ്പെടും. പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് വിഭവസമൃദ്ധമായ ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. പ്രധാനതിരുനാൾ ദിവസമായ ഒക്‌ടോബർ 05-ന് ഉച്ചകഴിഞ്ഞ് 03.15-ന് ചെണ്ടമേളം. തുടർന്ന് വി.കുർബാന ഫാ.ഫ്രാൻസിസ് കോലഞ്ചേരി (വികാരി ജനറാൾ)

തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിച്ചു വരുന്നതായി വികാരി ഫാ. വർഗീസ് വാവോലിൻ അറിയിച്ചു.




കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP