Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാ താരങ്ങളെ അണിനിരത്തിക്കൊണ്ട് പ്രവാസികൾക്കായി ഒരുങ്ങുന്ന സ്റ്റേജ് ഷോകൾ കലാ മേന്മയില്ലാത്ത തട്ടിക്കൂട്ട് ഷോകൾ; ഷോകളിലൂടെ മലയാളികൾക്ക് വരുന്നത് സാമ്പത്തിക ബാധ്യത മാത്രം;കലാ സാംസ്‌കാരിക രംഗത്തെ അപചയങ്ങൾക്കെതിരെ കാമ്പയിനുമായി പുലരി ബ്രിസ്ബൻ

സിനിമാ താരങ്ങളെ അണിനിരത്തിക്കൊണ്ട് പ്രവാസികൾക്കായി ഒരുങ്ങുന്ന സ്റ്റേജ് ഷോകൾ കലാ മേന്മയില്ലാത്ത തട്ടിക്കൂട്ട് ഷോകൾ; ഷോകളിലൂടെ മലയാളികൾക്ക് വരുന്നത് സാമ്പത്തിക ബാധ്യത മാത്രം;കലാ സാംസ്‌കാരിക രംഗത്തെ അപചയങ്ങൾക്കെതിരെ കാമ്പയിനുമായി പുലരി ബ്രിസ്ബൻ

ബിനു തുരുത്തിയിൽ ജേക്കബ്‌

ലയാള സിനിമാരംഗത്തെ മൂല്യശോഷണത്തിനും അനഭിലഷണിയ പ്രവണതകൾക്കെതിരെ ക്യാമ്പയെനുമായി പ്രവാസി സമൂഹം രംഗത്തിറങ്ങുന്നു. ഒപ്പം പ്രവാസലോകത്തെ കലാ സാംസ്‌കാരിക രംഗത്തിന്റെ ഫലപ്രദമായ വിശകലനവും കരുതലും ക്രിയാത്മകമായ നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് ആരംഭിച്ചിരിക്കുന്ന കാമ്പയിൻ തുടക്കം കുറിച്ചിരിക്കുന്നത് ബ്രിസ്ബനിലെ പുലരി എന്ന സംഘടനയാണ്.

ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന്റെ തനത് കലാ സാംസ്‌കാരിക പരിപാടികൾ പരിപോഷിപ്പിക്കാൻ സംഘടനകളും , കൂട്ടായ്മകളും മുൻ കൈ എടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള ''കലാ സാംസ്‌കാരിക രംഗം സംരക്ഷിക്കുക പ്രവാസി മലയാളികൾ ഒന്നിക്കുക.'' എന്നതാണ് കാമ്പയിന് കൊണ്ട് ലക്ഷ്യമിടുന്നത്.മലയാള സിനിമാ, മിമിക്രി താരങ്ങൾ വർഷാവർഷം മലയാളി സമൂഹത്തിൽ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോകൾ മലയാളി സമൂഹത്തിന്റെ കലാ, സാംസ്‌കാരിക പ്രവർത്തനങ്ങളെ പിന്നോക്കം വലിക്കുന്നതായി പുലരി വിലയിരുത്തുന്നു.

കലാപരമായ മേന്മയില്ലാത്ത തട്ടിക്കൂട്ട് ഷോകളാണ് മിക്കപ്പോഴും സ്റ്റേജ് ഷോകളായി കേരളത്തിൽ നിന്ന് എത്തുന്നത്. വമ്പൻ ടിക്കറ്റ് നിരക്കിൽ അണ് ഇത്തരം ഷോകൾ ജനങ്ങളിലെത്തുക. നിലവാരം കുറഞ്ഞ കലാ പ്രകടനങ്ങൾ, പഴകി ദ്രവിച്ച നർമ്മാവതരണങ്ങൾ, കരോക്കെ സംഗീതം, ലൈവ് ആലാപനമെന്ന വ്യാജേന നടത്തുന്ന റെക്കോഡഡ് മ്യുസിക്ക് ഷോകൾ, സിനിമാറ്റിക്ക് ഡാൻസ്, എന്നിങ്ങനെ ആണ് ഒട്ടു മിക്ക സ്റ്റേജ് ഷോകളിലും, മിമിക്രി താര നിശകളിലും അരങ്ങേറുന്നത്. ഊതി വീർപ്പിച്ച താര മൂല്യവും(താരാരാധനയും), ഗ്‌ളാമർ പരിവേഷവും ആണ് ഷോ സംഘാടകരും, ഷോ ഏജന്റ് മാരും വിൽപ്പനക്ക് വെക്കുന്നതെന്ന്. ഇത്തരം സ്റ്റേജ് ഷോകൾ അമിതമായ സാമ്പത്തിക ബാധ്യതയാണ് മലയാളികൾക്ക് വരുത്തിവെക്കുന്നതെന്ന് പുലരി പ്രവർത്തകർ അഭിപ്രായപ്പെടുന്നു.

കാമ്പയിന്റെ ഭാഗമായി നടക്കുന്ന വീഡിയോ മെസ്സേജിങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ തന്റെ അഭിപ്രായം രേഖപ്പെടുത്തി . ഓസ്ട്രേലിയയിലെ മലയാളി സംഘടനകളെയും, സ്റ്റേജ് ഷോ നടത്തുന്നവരേയും കാമ്പയിന്റെ വിശദാംശങ്ങൾ അറിയിക്കുകയും, ഭാവിയിൽ സ്റ്റേജ് ഷോകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യും. ഓസ്ട്രേലിയൻ മലയാളി സമൂ ഹത്തിലെ കലാകാരന്മാർക്ക് മുൻ തൂക്കം നൽകുന്ന കലാ പരിപാടികൾക്ക് മലയാളി അസോസിയേഷനുകളും, ഇവന്റ് സംഘാടകരും ശ്രമിക്കണമെന്നാണ് പുലരി സാംസ്‌കാരികവേദിയുടെ അഭിപ്രായം. കാമ്പയിൻ വിശദാംശങ്ങൾ അറിയാൻ പുലരി സാംസ്‌കാരികവേദിയുടെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP