Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസി കേരളാ കോൺഗ്രസ് ശക്തമാക്കാൻ ജോസ് കെ മാണിയും ചാഴികാടൻ എംപിയും ഓസ്‌ട്രേലിയ സന്ദർശനത്തിന്

പ്രവാസി കേരളാ കോൺഗ്രസ് ശക്തമാക്കാൻ ജോസ് കെ മാണിയും ചാഴികാടൻ എംപിയും ഓസ്‌ട്രേലിയ സന്ദർശനത്തിന്

ജോസ് എം ജോർജ്

കേരളാ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുവാൻ കേരളാ കോൺഗ്രസ് ചെയർമാൻ ജോസ്. കെ. മാണി MP-യും തോമസ് ചാഴികാടൻ MP യും ഈ വർഷം . അവസാനം ഓസ്‌ട്രേലിയ സന്ദർശിക്കുമെന്ന് പ്രവാസി കേരളാ കോൺഗ്രസ് നേതാവ് സെബാസ്റ്റ്യൻ ജേക്കബ്ബ് അറിയിച്ചു.

പാർട്ടിയെ ശക്തിപ്പെട്ടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് സന്ദർശനം, ഓസ്‌ട്രേലിയായിലെ വിവിധ സംസ്ഥാനങ്ങളിൽ ഇവർ സന്ദർശനം നടത്തും. പ്രവാസി കേരളാ കോൺഗ്രസ് നേതാക്കളായ സെബാസ്റ്റ്യൻ ജേക്കബ്ബും പ്രദീപ് വലിയ പറമ്പിലും ജോസ്.കെ. മാണിയെയും സംഘത്തെയും സന്ദർശിച്ച് പ്രവാസി കേരളാ കോൺഗ്രസിന്റെ പരിപൂർണ്ണ പിന്തുണ അറിയിച്ചു.

പ്രവാസി കേരളാകോൺഗ്രസ് നേതാവ് സെബാസ്റ്റ്യൻ ജേക്കബ്ബും പ്രദീപ് വലിയ പറമ്പിലും അന്തരിച്ച കെഎം. മാണിയുടെ ശവകുടീരം സന്ദർശിച്ച് പ്രാർത്ഥനയും നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക യിലുമായും പ്രവാസി കേരളാ കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി. നേതാക്കളുടെ സന്ദർശന ത്തോടനുബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച നടത്തുവാൻ മെൽബണിൽ അതിന്റെ ഭാരവാഹികളുടെയും വിവിധ കമ്മറ്റികളുടെയും യോഗം ചേർന്നു.

യോഗത്തിൽ സെബാസ്റ്റ്യൻ ജേക്കബ്ബ്, തോമസ് വാതപ്പിള്ളി, എബിൻ മണിപ്പുഴ,ജിജോ കുഴികുളം, സാബു പഴയാറ്റിൽ, ഡേവീസ് ജോസ്, അജേഷ് പോൾ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP